അലനല്ലൂര്‍: പൊതുപരീക്ഷകളില്‍ മികവുപുലര്‍ത്തിയ വിദ്യാര്‍ഥികളെയും വിവിധ സ്കോളര്‍ ഷിപ് ജേതാക്കളെയും അനുമോദിക്കാനായി കെ.വി.വി.ഇ.എസ്. അലനല്ലൂര്‍ യൂണിറ്റ് സംഘടിപ്പിച്ച ‘വിജയഭേരി’ അനുമോദന സദസ്സ് ജില്ലാ പഞ്ചായത്ത് അംഗം റഷീദ് ആലായന്‍ ഉദ്ഘാടനം ചെയ്തു.
വ്യാപാരഭവനില്‍ നടന്ന യോഗത്തില്‍ യൂണിറ്റ് പ്രസിഡന്റ് നിയാസ് കൊങ്ങത്ത് അധ്യക്ഷനായി. ചടങ്ങില്‍ യൂണിറ്റ് അംഗങ്ങള്‍, ജീവനക്കാര്‍, ചുമട്ട് തൊഴിലാളികള്‍ എന്നിവരുടെ മക്കളായ എസ്.എസ്.എല്‍.സി., പ്ലസ്ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയവരെയും എല്‍.എസ്.എസ്., യു.എസ്.എസ്. സ്കോളര്‍ഷിപ് ജേതാക്കളെയും ക്യാഷ് അവാര്‍ഡും ഉപഹാരവും നല്കി അനുമോദിച്ചു.
റിട്ട. ഫയര്‍ ആന്‍ഡ് റെസ്ക്യു ഓഫിസര്‍ പി.നാസര്‍ മോട്ടിവേഷന്‍ ക്ലാസെടുത്തു. മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ അനിത വിത്തനോട്ടില്‍, സീനത്ത് കൊങ്ങത്ത്, ഗ്രാമ പഞ്ചാ യത്ത് അംഗങ്ങളായ മണികണ്ഠ രാജീവ്, കെ.സജിത, യൂണിറ്റ് ജനറല്‍ സെക്രട്ടറി സി.രാധാകൃഷ്ണന്, ട്രഷറര്‍ ആരിഫ് തുവ്വശ്ശേരി, ഫിനാന്‍സ് കണ്‍വീനര്‍, പി.പി.കെ അബ്ദുറഹിമാന്, പ്രോഗ്രാം കണ്‍വീനര്‍ യൂസഫ് ചോലയില്‍, യൂത്ത് വിങ് പ്രസിഡന്റ് നാസര്‍ കളത്തില്‍, വിഷ്ണു അലനല്ലൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
