എടത്തനാട്ടുകര: വിദ്യാര്‍ഥികള്‍ക്കായുള്ള യങ് ഇന്നവേറ്റേഴ്സ് പ്രോഗ്രാം 8.0 ശാസ്ത്രപഥം പദ്ധ തിയില്‍ ജില്ലയില്‍ ഏറ്റവും കൂടുതല്‍ ആശയങ്ങള്‍ സമര്‍പ്പിച്ച വിദ്യാലയത്തിനുള്ള പുരസ്കാരം എടത്തനാട്ടുകര ഗവ.ഓറിയന്റല്‍ ഹൈസ്കൂളിന് ലഭിച്ചു. ലിറ്റില്‍ കൈറ്റ്സ് വിദ്യാര്‍ഥികളുടെ സഹായത്തോടെ 350 ആശയങ്ങളാണ് സമര്‍പ്പിച്ചത്.
കഴിഞ്ഞദിവസം മണ്ണാര്‍ക്കാട് നടന്ന സംസ്ഥാനതല ‘യങ് ഇന്നൊവേറ്റേഴ്സ് പ്രോഗ്രാം 9.0’ (സ്കൂള്‍) ഐഡിയ ലോഞ്ച് ചടങ്ങില്‍ വച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി എന്‍.ഷംസുദ്ദീന് സ്കൂളി നുള്ള പുരസ്കാരം സമ്മാനിച്ചു. മികച്ച ഫെസിലിറ്റേറ്റര്ക്കുള്ള പുരസ്കാരം സ്കൂള്‍ അധ്യാപിക എ.സുനിതയും മന്ത്രിയില്‍ നിന്നും ഏറ്റുവാങ്ങി.ചടങ്ങില്‍ പ്രധാനാധ്യാപകന് കെ.എ അബ്ദു മനാഫ്, ലിറ്റില്‍ കൈറ്റ്സ് വിദ്യാര്‍ഥികളായ കെ.റിസ ഫാത്തിമ, പി. ഷഹാന ഷെറിന്, ടി.കെ ആയിഷ റഷ, എം.റിയ, മുഹമ്മദ് യാസീന്‍ എന്നിവരും പങ്കെടുത്തു.
കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളായി ജി.ഒ.എച്ച്.എസ്. സ്കൂളാണ് ആശയസമര്പ്പണത്തില് സംസ്ഥാന തലത്തില്‍ മുന്നില്‍ നില്‍ക്കുന്നത്.സ്കൂള്‍, കോളജ്, ഗവേഷണ തലത്തിലുള്ള വിദ്യാര്‍ഥികള്‍ക്ക് നൂതന ആശയങ്ങള്‍ വികസിപ്പിക്കാനും പ്രാവര്‍ത്തികമാക്കാനും ആവശ്യമായ സാങ്കേതിക സാമ്പത്തിക സഹായങ്ങള്‍ നല്‍കുന്നതാണ് യങ് ഇന്നൊവേറ്റേഴസ് പ്രോഗ്രാം -വൈ ഐ പി 9.0 (സ്കൂള്‍) പദ്ധതി.

NB:അല്‍പ്പ സമയം മുന്‍പ് പ്രസിദ്ധീകരിച്ച ഈ വാര്‍ത്തയില്‍ 8.0 എന്നതിന് പകരം 9.0 എന്നതാണ് പ്രസിദ്ധമായത്. ആയത് തിരുത്തിയ രൂപമാണ് ഇപ്പോഴുള്ളത്. തെറ്റുപറ്റിയതില്‍ ഖേദിക്കുന്നു. അപാകത ബന്ധപ്പെട്ടവര്‍ ശ്രദ്ധയില്‍പ്പെടുത്തിയതിനെ തുടര്‍ന്ന് ഇത് സംബന്ധിച്ചുള്ള വാര്‍ത്താ കാര്‍ഡ് നമ്മുടെ ഗ്രൂപ്പിലൂടെ പ്രചരിപ്പിച്ചതും ഗ്രൂപ്പില്‍ നിന്നും നീക്കം ചെയ്തിട്ടുള്ളതാണ്.