എടത്തനാട്ടുകര: ചളവ മൈത്രി ലൈബ്രറിയുടെ ആഭിമുഖ്യത്തില്‍ വിഖ്യാത ഗായിക എസ്. ജാനകിയെ അനുസ്മരിച്ചു. ഇതോടനുബന്ധിച്ച് എസ്.ജാനകിയുടെ ഹിറ്റ് ഗാനങ്ങള്‍ ചേര്‍ത്ത് പ്രത്യേകം തയാറാക്കിയ ഗാനാര്‍ച്ചന താലൂക്ക് ലൈബ്രറി കൗണ്‍സില്‍ ജോയിന്റ് സെക്രട്ടറി സി.ടി മുരളീധരന് ഉദ്ഘാടനം ചെയ്തു. മന്‍സില്‍ അബൂബക്കര്‍ അനുസ്മരണപ്രഭാഷണം നടത്തി. ലൈബ്രറി ഹാളില്‍ നടന്ന യോഗത്തില്‍ പ്രസിഡന്റ് സി.എന്‍ ആസാദ് അധ്യക്ഷനായി. അഡ്വ. ബെന്നി അഗസ്റ്റിന്, കെ.സേതുമാധവന് തുടങ്ങിയവര്‍ സംസാരിച്ചു.എം.പത്മജന്, എസ്.എം ഷനൂജ, കെ.പഞ്ചമി കൃഷ്ണ, എം.രാജന്, കെ.സുരേഷ് ബാബു, എം.അരുണ്‍, കെ.അഞ്ജലി കൃഷ്ണ എന്നിവര്‍ ഗാനാര്‍ച്ചനയില്‍ പങ്കെടുത്തു.
