പ്രവേശനം ജൂലൈ 20 മുതല്‍ 22 വരെ
മണ്ണാര്‍ക്കാട്: പ്ലസ് വണ്‍ പ്രവേശനത്തിന്റെ ആദ്യ സപ്ലിമെന്ററി അലോട്ടമെന്റ് റിസള്‍ട്ട് പ്രസി ദ്ധീകരിച്ചു. ഏകജാലക സംവിധാനത്തിന്റെ മുഖ്യഘട്ട അലോട്ടമെന്റില്‍ അപേക്ഷിച്ചിട്ടും അലോട്ട്മെന്റ് ലഭിക്കാത്തവര്‍ക്കും അപേക്ഷ സമര്‍പ്പിക്കാന്‍ കഴിയാത്തവര്‍ക്കും സപ്ലിമെന്ററി അലോട്ട്മെന്റിനായി അപേക്ഷിക്കാന്‍ ജൂലൈ 15 ന് വൈകിട്ട് 5 വരെ അവസരം നല്‍കിയിരുന്നു. സംവരണ തത്വം അനുസരിച്ച് നിലവില്‍ ഉണ്ടായിരുന്ന വേക്കന്‍സി ജില്ല ഒരു യൂണിറ്റായി പരിഗ ണിച്ച് വിവിധ കാറ്റഗറി സീറ്റുകളാക്കിയാണ് അലോട്ട്മെന്റിന് പരിഗണിച്ചിട്ടുള്ളത്.
ഒന്നാം സപ്ലിമെന്ററി അലോട്ട്മെന്റ് പ്രകാരമുള്ള വിദ്യാര്‍ഥി പ്രവേശനം ജൂലൈ 20-ന് രാവിലെ 10 മുതല്‍ 22 ന് വൈകിട്ട് 4 വരെയുള്ള സമയ പരിധിയ്ക്കുള്ളില്‍ നടത്തും. അലോട്ട്മെന്റ് വിവര ങ്ങള് (https://hscap.kerala.gov.in/) ഹയര്‍സെക്കന്‍ഡറി അഡ്മിഷന് വെബ്സൈറ്റിലെ Candidate Login-SWS ലെ Supplementary Allot Results ലിങ്കിലൂടെ ലഭിക്കും. അലോട്ട്മെന്റ് ലഭിച്ചവര്‍ കാന്‍ഡിഡേറ്റ് ലോഗിനിലെ Supplementary Allot Results ലിങ്കില്‍ നിന്നും ലഭിക്കുന്ന അലോട്ട്മെന്റ് ലെറ്ററിലെ അലോട്ട്മെന്റ് ലഭിച്ച സ്കൂളില്‍ രക്ഷകര്‍ത്താവിനോടൊപ്പം മെയ് 25-ന് പ്രസിദ്ധീകരിച്ച സര്‍ക്കുലര്‍ പ്രകാരം ആവശ്യമുള്ള സര്‍ട്ടിഫിക്കറ്റുകളുടെ അസ്സല് സഹിതം ഹാജരാകണം. വിദ്യാര്‍ഥികള്‍ക്ക് പ്രവേശനത്തിന് ആവശ്യമുള്ള അലോട്ടമെന്റ് ലെറ്റര്‍ അലോട്ട്മെന്റ് ലഭിച്ച സ്കൂളില്‍ നിന്നും പ്രിന്റ് എടുത്ത് അഡ്മിഷന് സമയത്ത് നല്‍കും. അലോട്ട്മെന്റ് ലഭിക്കുന്നവര്‍ ഫീസടച്ച് സ്ഥിരപ്രവേശനം നേടണം.
മോഡല്‍ റെസിഡെന്‍ഷ്യല്‍ സ്കൂളുകളിലേയ്ക്കുള്ള സപ്ലിമെന്ററി അലോട്ടമെന്റും ഇതോടൊ പ്പം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഹയര്‍സെക്കണ്ടറി അഡ്മിഷന് വെബ്സൈറ്റില്‍ ലെ Candidate Login-MRS ലെ Supplementary Allot Results ലിങ്കിലൂടെ ലഭിക്കും. അലോട്ട്മെന്റ് ലഭിച്ചവര്‍ കാന്‍ഡിഡേറ്റ് ലോഗി നിലെ ടൗുുഹലാലിമേൃ്യ അഹഹീ േഞലൗെഹെേ ലിങ്കില്‍ നിന്നും ലഭിക്കുന്ന അലോട്ട്ന്റ് ലെറ്റ റിലെ അലോട്ട്മെന്റ് ലഭിച്ച സ്കൂളില്‍ രക്ഷകര്‍ത്താവിനോടൊപ്പം 2026 മേയ് 25 ന് പ്രസിദ്ധീകരി ച്ച സര്‍ക്കുലര്‍ പ്രകാരം ആവശ്യമുള്ള സര്‍ട്ടിഫിക്കറ്റുകളുടെ അസ്സല് സഹിതം ഹാജരാകണം. വിദ്യാര്‍ഥികള്‍ക്ക് പ്രവേശനത്തിന് ആവശ്യമുള്ള അലോട്ട്മെന്റ് ലെറ്റര്‍ അലോട്ട്മെന്റ് ലഭിച്ച സ്കൂളില്‍ നിന്നും പ്രിന്റ് എടുത്ത് അഡ്മിഷന് സമയത്ത് നല്‍കും. അലോട്ട്മെന്റ് ലഭിക്കുന്നവര്‍ സ്ഥിരപ്രവേശനം ജൂലൈ 22ന് വൈകിട്ട് 4ന് മുന്‍പായി നേടണം. തുടര്‍ അലോട്ട്മെന്റുകളെ സംബന്ധിച്ചുള്ള വിശദാംശങ്ങള്‍ ജൂലൈ 23ന് വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കും.
