ബി.എഡ്. പ്രവേശനം 2026: വെയ്റ്റിംഗ് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു
കാലിക്കറ്റ് സർവകലാശാല 2026 – 27 അധ്യയന വർഷത്തെ ബി.എഡ്., ബി.എഡ്. സ്പെഷ്യൽ എജ്യുക്കേഷൻ പ്രവേശനത്തിനുള്ള വെയ്റ്റിംഗ് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. റാങ്ക് സ്റ്റുഡന്റ് ലോഗിനിൽ ലഭ്യമാണ്. ഒഴിവുള്ള കോളേജുകൾ പ്രവേശനത്തിനായി റാങ്ക് അനുസരിച്ചു വിദ്യാർഥികളെ ബന്ധപ്പെടും. ആദ്യമായി പ്രവേശനം നേടുന്നവർ മാൻഡേറ്ററി ഫീസടച്ച് ജൂലൈ 29-ന് വൈകീട്ട് 04.00 മണിക്ക് മുൻപായി സ്ഥിരപ്രവേശനം നേടണം. ഒന്നും രണ്ടും അലോട്ട്മെന്റ് ലഭിച്ച് മാൻഡേറ്ററി ഫീസടച്ചവർ വീണ്ടും അടയ്ക്കേണ്ടതില്ല. മാൻഡേറ്ററി ഫീസ് : എസ്.സി. / എസ്.ടി. / ഒ.ഇ.സി. / മറ്റ് സംവരണ വിഭാഗക്കാർ – 155 രൂപ. മറ്റുള്ളവർ – 610 രൂപ. വിശദ വിവരങ്ങൾ വെബ്സൈറ്റിൽ https://admission.uoc.ac.in/ . ഫോൺ : 0494 2407017, 7016, 2660600.
എം.എഡ്. പ്രവേശനം 2026: ലേറ്റ് രജിസ്ട്രേഷൻ / എഡിറ്റിംഗ്
കാലിക്കറ്റ് സർവകലാശാലയുടെ എം.എഡ്. പ്രവേശനത്തിന് രജിസ്റ്റർ ചെയ്തവർക്ക് അപേക്ഷയിലെ തെറ്റുകൾ തിരുത്തുന്നതിനും ഇതുവരെ രജിസ്റ്റർ ചെയ്യാത്തവർക്ക് ലേറ്റ് രജിസ്ട്രേഷൻ ചെയ്യുന്നതിനുള്ള സൗകര്യം ജൂലൈ 20-ന് വൈകീട്ട് 04.00 മണി വരേയ്ക്ക് നീട്ടി. ലേറ്റ് രജിസ്ട്രേഷൻ ഫീ : എസ്.സി. / എസ്.ടി. – 785 രൂപ, മറ്റുള്ളവർ – 1270 രൂപ. ഒന്നാം ഓപ്ഷൻ ലഭിച്ച് സ്ഥിരപ്രവേശനം നേടിയവർക്കും ഹയർ ഓപ്ഷൻ ക്യാൻസൽ ചെയ്തു സ്ഥിരപ്രവേശനം നേടിയവർക്കും എഡിറ്റിംഗ് സൗകര്യം ഉണ്ടായിരിക്കില്ല. ഒന്ന്, രണ്ട് അലോട്ട്മെന്റുകൾ ലഭിച്ച് ഇൻഡക്സ് മാർക്ക്, വെയിറ്റേജ് മാർക്ക്, റിസർവേഷൻ, കോളേജ് ഓപ്ഷൻ മുതലായവയിലെ തെറ്റുകൾ കാരണം പ്രവേശനം നേടാൻ കഴിയാതിരുന്നവരെ എഡിറ്റിംഗ് സൗകര്യം ഉപയോഗിക്കുന്നതിന് വിധേയമായി വെയ്റ്റിംഗ് റാങ്ക് ലിസ്റ്റിലേക്ക് പരിഗണിക്കും. എഡിറ്റ് ചെയ്തവർ പുതുക്കിയ അപേക്ഷയുടെ പ്രിന്റൗട്ട് എടുക്കേണ്ടതാണ്. വിശദ വിവരങ്ങൾ വെബ്സൈറ്റിൽ https://admission.uoc.ac.in/ . ഫോൺ : 0494 2407017, 7016, 2660600.
എം.എ. ഇംഗ്ലീഷ് ലാംഗ്വേജ് ആന്റ് ലിറ്ററേച്ചർ: നോൺ ഇംഗ്ലീഷ് വിദ്യാർഥികൾക്ക് പ്രവേശന പരീക്ഷ
കാലിക്കറ്റ് സർവകലാശാലാ അഫിലിയേറ്റഡ് കോളേജുകളിലെ എം.എ. ഇംഗ്ലീഷ് ലാംഗ്വേജ് ആന്റ് ലിറ്ററേച്ചർ പ്രോഗ്രാം പ്രവേശനത്തിന് നോൺ ഇംഗ്ലീഷ് ഡിഗ്രി (കോർ / മെയിൻ) വിദ്യാർഥികൾക്കുള്ള പ്രവേശന പരീക്ഷ ജൂലൈ 23-ന് നടക്കും. സമയം : രാവിലെ 10.00 മുതൽ 12.30 വരെ. കേന്ദ്രം : ടാഗോർ നികേതൻ, കാലിക്കറ്റ് സർവകലാശാലാ ക്യാമ്പസ്. ഹാൾടിക്കറ്റ് പ്രവേശന വിഭാഗം വെബ്സൈറ്റിൽ ലഭ്യമാണ്.
എം.എ. ഡെവലപ്മെന്റ് സ്റ്റഡീസ് ;സീറ്റൊഴിവ്
കാലിക്കറ്റ് സർവകലാശാലാ ഡിപ്പാർട്ടമെന്റ് ഓഫ് ഡെവലപ്മെന്റ് സ്റ്റഡീസിൽ എം.എ. ഡെവലപ്മെന്റ് സ്റ്റഡീസ് പ്രോഗ്രാമിന് ഏതാനും സീറ്റൊഴിവുണ്ട്. എസ്.സി. – 01, എസ്.ടി. – 01, ഇ.ടി.ബി. – 01 എന്നീ സംവരണ വിഭാഗങ്ങളിലാണ് ഒഴിവ്. മേൽ പറഞ്ഞ വിഭാഗക്കാർ ലേറ്റ് രജിസ്ട്രേഷൻ ചെയ്ത ശേഷം മതിയായ രേഖകൾ സഹിതം ജൂലൈ 20-ന് രാവിലെ 10.30-ന് സ്കൂൾ ഓഫ് ഹെൽത്ത് സയൻസസിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 0494 2407345, 8089841996.
വൈവ
വിദൂരവിഭാഗം നാലാം സെമസ്റ്റർ എം.എ. അറബിക്, എം.എ. ഇക്കണോമിക്സ്, എം.എ. ഹിസ്റ്ററി ( CBCSS – CDOE ) ഏപ്രിൽ 2026 സപ്ലിമെന്ററി വൈവ ജൂലൈ 27-ന് നടക്കും. കേന്ദ്രം – എം.എ. അറബിക് : ഡബ്ല്യൂ.എം.ഒ. ആർട്സ് ആന്റ് സയൻസ് കോളേജ് മുട്ടിൽ. എം.എ. ഇക്കണോമിക്സ് : ഇക്കണോമിക്സ് പഠനവകുപ്പ്, ഗവ. വിക്ടോറിയ കോളേജ് പാലക്കാട്. എം.എ. ഹിസ്റ്ററി : ഹിസ്റ്ററി പഠനവകുപ്പ്, ഗവ. കോളേജ് മലപ്പുറം. വിശദമായ ഷെഡ്യൂൾ വെബ്സൈറ്റിൽ.
ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പുനർമൂല്യനിർണയഫലം
അഞ്ചാം സെമസ്റ്റർ ബി.എസ് സി. ( CUCBCSS – UG – 2014, 2015, 2016 പ്രവേശനം ) സെപ്റ്റംബർ 2022 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകളുടെ പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു.
പരീക്ഷാഅപേക്ഷ
ബി.കോം. എൽ.എൽ.ബി. ഹോണേഴ്സ് – പത്താം സെമസ്റ്റർ ( 2020, 2021 പ്രവേശനം ), എട്ടാം സെമസ്റ്റർ ( 2020, 2021, 2022 പ്രവേശനം ), ആറാം സെമസ്റ്റർ ( 2020 മുതൽ 2023 വരെ പ്രവേശനം ), നാലാം സെമസ്റ്റർ ( 2020 മുതൽ 2024 വരെ പ്രവേശനം ) മാർച്ച് 2026 റഗുലർ / സപ്ലിമെന്ററി പരീക്ഷകൾക്ക് പിഴ കൂടാതെ ആഗസ്റ്റ് 03 വരെയും 210 രൂപ പിഴയോടെ 06 വരെയും അപേക്ഷിക്കാം. ലിങ്ക് ജൂലൈ 20 മുതൽ ലഭ്യമാകും.
പരീക്ഷ
എട്ടാം സെമസ്റ്റർ പാർട്ട് ടൈം ബി.ടെക്. ( 2009 സ്കീം – 2014 പ്രവേശനം ) ഏപ്രിൽ 2022 സപ്ലിമെന്ററി പരീക്ഷകൾ ജൂലൈ 31-ന് തുടങ്ങും.രണ്ടാം സെമസ്റ്റർ ബി.ഡെസ്. പ്ലസ് എം.ഡെസ്. ഡ്യൂവൽ ഡിഗ്രി പ്രോഗ്രാം (2023 സ്കീം – 2025 പ്രവേശനം) മെയ് 2026 റഗുലർ പരീക്ഷകൾ ആഗസ്റ്റ് 04-ന് തുടങ്ങും. വിശദമായ സമയക്രമം വെബ്സൈറ്റിൽ.
പുനർമൂല്യനിർണയഫലം
ഒന്ന്, മൂന്ന് സെമസ്റ്റർ എം.എഡ്. ( 2024, 2025 പ്രവേശനം ) ഡിസംബർ 2025 റഗുലർ / സപ്ലിമെന്ററി പരീക്ഷകളുടെ പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു.
