കോട്ടോപ്പാടം: സംസ്ഥാന സര്‍ക്കാരിന്റെ ചെലവില്‍ തിരുവനന്തപുരത്ത് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയ്ക്ക് ഉചിതമായ സ്മാരകം നിര്‍മിക്കണമെന്ന് കോണ്‍ഗ്രസ് കോട്ടോപ്പാടം മണ്ഡലം കമ്മിറ്റി യുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ഉമ്മന്‍ചാണ്ടി അനുസ്മരണ യോഗം ആവശ്യപ്പെട്ടു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ചന്ദ്രന് ഉദ്ഘാടനം ചെയ്തു. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ഉമ്മര്‍ മനച്ചിത്തൊടി അധ്യക്ഷനായി. എ.അസൈനാര്‍ മാസ്റ്റര്‍, പി.മുരളീധരന്, കെ.ജി ബാബു മാസ്റ്റര്‍, സി.ജെ രമേശ്, സി.എം അസീസ്, മോഹന്‍ദാസ്, സമദ് നാലകത്ത്, അന്‍വര്‍ സാജിദ്, ദീപ ഷിന്റോ, ടി.കെ ഇപ്പു, കെ.കെ നൗഷാദ് തുടങ്ങിയവര്‍ സംസാരിച്ചു.
