മണ്ണാര്‍ക്കാട്:സാമൂഹ്യ-സാംസ്കാരിക-ജീവകാരുണ്യപ്രവര്ത്തനമേഖലയിലെ സജീവ സാന്നി ധ്യമായ വോയ്സ് ഓഫ് മണ്ണാര്‍ക്കാടിന്റെ പതിനൊന്നാം വാര്‍ഷികം വിപുലമായി ആഘോഷിച്ചു. കോടതിപ്പടിയിലെ സെലിബ്രിയ കണ്വെന്ഷന് സെന്ററില്‍ നടന്ന വാര് ഷികഘോഷ പരിപാ ടികള്‍ നഗരസഭാ ചെയര്‍പേഴ്സണ്‍ കെ.സജ്ന ഉദ്ഘാടനം ചെയ്തു.ചടങ്ങില്‍ പൊതുവിദ്യാഭ്യാസ ന്യൂനപക്ഷ ക്ഷേമവകുപ്പ് മന്ത്രി എന്‍.ഷംസുദ്ദീനെ ആദരിച്ചു.
കിടപ്പുരോഗികള്‍ക്ക് മെഡിക്കല്‍ ഉപകരണങ്ങള്‍ സൗജന്യമായി ഉപയോഗത്തിന് നല്കുന്ന വോംസ്നേഹ സ്പര്‍ശം പദ്ധതിയുടെ വിപുലീകരണം ഡോ.കെ.എ കമ്മാപ്പ നിര്‍വഹിച്ചു. വോയ്സ് ഓഫ് മണ്ണാര്‍ക്കാട് ചെയര്മാന് രമേഷ് പൂര്‍ണ്ണിമ അധ്യക്ഷനായി. സര്‍ക്കിള്‍ സഹകരണ യൂണിയന് ചെയര്മാന് എം.പുരുഷോത്തമന് ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വോമിന്റെ കഴിഞ്ഞകാല പ്രവര്‍ത്തനങ്ങളെ കുറിച്ച് അബു മണ്ണാര്‍ക്കാട് തയാറാക്കിയ വീഡിയോ റിപ്പോര്‍ട്ടിന്റെ പ്രദര്‍ശനവുമുണ്ടായി.
പഴേരി ഷരീഫ് ഹാജി, അബൂബക്കര്‍(ബാവിക്ക), ഡോ.ജ്യോതിഷ് മാത്യു, ബക്കര്‍ കരിമ്പ, കണ്‍വീനര്‍ വിജയേഷ്, നസീര്‍ തെങ്കര, കെ.വി അമീര്‍, കെ.ടി അന്‍വര്‍, അനീസ് കളത്തുംപടി, അബ്ദു ഒമല്‍, ജയന് കോട്ടോപ്പാടം, സവാദ് ഇരുമ്പകച്ചോല തുടങ്ങിയവര്‍ സംസാരിച്ചു. പുതിയ ഭാരവാഹികള്‍: കെ.വി.എ റഹ്മാന് (ചെയര്മാന്), നസീര്‍ തെങ്കര (കണ്‍വീനര്‍), ഗഫൂര്‍ പൊതുവത്ത് (ട്രഷറര്‍).