ഇന്റർ യൂണിവേഴ്സിറ്റി ട്രാൻസ്ഫർ അപേക്ഷ ക്ഷണിച്ചു
കാലിക്കറ്റ് സർവകലാശാല നാലു വർഷ ബിരുദ പ്രോഗ്രാമുകളുടെ മൂന്ന്, അഞ്ച് സെമസ്റ്ററുകളിലേക്കുള്ള 2026 – 27 അധ്യയന വർഷത്തെ ഇന്റർ യൂണിവേഴ്സിറ്റി ട്രാൻസ്ഫർ അപേക്ഷ ക്ഷണിച്ചു. കേരളത്തിലെയും മറ്റ് സംസ്ഥാനങ്ങളിലെയും സർവകലാശാലകൾക്ക് കീഴിൽ (ഓട്ടോണമസ് കോളേജുകൾ ഉൾപ്പെടെ) നാലു വർഷ ബിരുദ പ്രോഗ്രാം പഠിക്കുന്നവർക്ക് അപേക്ഷിക്കാം. അപേക്ഷ സമർപ്പിക്കുന്നവർ മുൻ സെമസ്റ്ററുകളിലെ മുഴുവൻ പേപ്പറുകളും പാസായിരിക്കണം. മൂന്നാം സെമസ്റ്ററിൽ ഇന്റർ യൂണിവേഴ്സിറ്റി ട്രാൻസ്ഫറിനോടൊപ്പം മേജർ സ്വിച്ചിങ്ങും അനുവദിക്കും. അഞ്ചാം സെമസ്റ്റർ വിദ്യാർഥികൾക്ക് മേജർ നിലനിർത്തികൊണ്ടുള്ള കോളേജ് ട്രാൻസ്ഫർ മാത്രമേ സാധിക്കൂ. അപേക്ഷാ ഫീസ് : എസ്.സി. / എസ്.ടി. – 220 രൂപ., മറ്റുള്ളവർ – 520 രൂപ. ഓപ്പൺ / ഡിസ്റ്റൻസ് മോഡിൽ മറ്റ് സർവകലാശാലകളിലെ ഹോണേഴ്സ് ബിരുദ പ്രോഗ്രാമിൽ പഠിക്കുന്നവർക്കും അപേക്ഷിക്കാം. ജൂലൈ 22-ന് വൈകീട്ട് 05.00 മണി വരെ പ്രവേശന വിഭാഗം വെബ്സൈറ്റ് വഴി അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് https://admission.uoc.ac.in/ .
എം.എ. വിമന്‍സ് സ്റ്റഡീസ് സീറ്റൊഴിവ്
കാലിക്കറ്റ് സര്‍വകലാശാലയുടെ വിമന്‍ സ്റ്റഡീസ് പഠനവകുപ്പില്‍ ഒന്നാം വര്‍ഷ എം.എ. വിമന്‍ സ്റ്റഡീസ് കോഴ്സില്‍ ഒഴിവുള്ള എസ്.സി. (03), എസ്.ടി. (02) സീറ്റുകളിലേക്ക് ലേറ്റ് രജിസ്ട്രേഷന് വഴി ജൂലൈ 18-ന് അഞ്ച് മണി വരെ അപേക്ഷിക്കാം. വിശദ വിവരങ്ങള്‍ പ്രവേശനവിഭാഗം വെബ്സൈറ്റില്‍ https://admission.uoc.ac.in/ . ഫോണ്‍: 0494 2407366
ഇന്റഗ്രേറ്റഡ് എം.എസ് സി. കെമിസ്ട്രി സംവരണ സീറ്റൊഴിവ്
കാലിക്കറ്റ് സർവകലാശാലാ രസതന്ത്ര പഠനവകുപ്പിൽ 2026 – 27 അധ്യയന വർഷത്തെ ഇന്റഗ്രേറ്റഡ് എം.എസ് സി. കെമിസ്ട്രി പ്രോഗ്രാമിന് എസ്.സി. വിഭാഗത്തിൽ രണ്ടൊഴിവും എസ്.ടി. വിഭാഗത്തിൽ ഒരൊഴിവുമുണ്ട്. യോഗ്യരായവർക്ക് ലേറ്റ് രജിസ്ട്രേഷൻ ചെയ്യുന്നതിനുള്ള സൗകര്യം ജൂലൈ 18-ന് വൈകീട്ട് 05.00 മണി വരെ ലഭ്യമാകും. വിശദ വിവരങ്ങൾ വെബ്സൈറ്റിൽ https://admission.uoc.ac.in/ .
ഫിസിക്സ് പഠനവകുപ്പിൽ എസ്.സി. സംവരണ സീറ്റൊഴിവ്
കാലിക്കറ്റ് സർവകലാശാലാ ഫിസിക്സ് പഠനവകുപ്പിലെ എം.എസ് സി. ഫിസിക്സ് പ്രോഗ്രാമിൽ ഒരു എസ്.സി. സംവരണ സീറ്റൊഴിവുണ്ട്. താത്പര്യമുള്ളവർ ജൂലൈ 19-ന് വൈകീട്ട് 05.00 മണിക്ക് മുൻപായി ലേറ്റ് രജിസ്ട്രേഷൻ ചെയ്യണം. വിശദ വിവരങ്ങൾ വെബ്സൈറ്റിൽ https://admission.uoc.ac.in/ .
ഇന്റഗ്രേറ്റഡ് എം.എ. ഡെവലപ്മെന്റ് സ്റ്റഡീസ് സീറ്റൊഴിവ്
കാലിക്കറ്റ് സർവകലാശാലാ ഡെവലപ്മെന്റ് സ്റ്റഡീസ് പഠനവകുപ്പിൽ ഇന്റഗ്രേറ്റഡ് എം.എ. ഡെവലപ്മെന്റ് സ്റ്റഡീസ് പ്രോഗ്രാമിന് ഏതാനും സീറ്റൊഴിവുണ്ട്. എസ്.സി. – 01, എസ്.ടി. – 02, പി.ഡബ്ല്യൂ.ഡി. – 01, സ്പോർട്സ് – 01, ലക്ഷദ്വീപ് – 01 എന്നീ സംവരണ വിഭാഗങ്ങളിലാണ് ഒഴിവ്. മേൽ പറഞ്ഞ വിഭാഗങ്ങളിലെ ക്യാപ് രജിസ്ട്രേഷൻ ഐ.ഡി. ഉള്ളവർ മതിയായ രേഖകൾ സഹിതം ജൂലൈ 20-ന് രാവിലെ 10.30-ന് സ്കൂൾ ഓഫ് ഹെൽത്ത് സയൻസസിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 0494 2407345, 8089841996.
വടകര സി.സി.എസ്.ഐ.ടിയിൽ സീറ്റൊഴിവ്
വടകരയിലുള്ള കാലിക്കറ്റ് സർവകലാശാലാ സെന്റർ ഫോർ കമ്പ്യൂട്ടർ സയൻസ് ആന്റ് ഇൻഫർമേഷൻ ടെക്നോളജിയിലെ ( സി.സി.എസ്.ഐ.ടി. ) എം.സി.എ., ബി.സി.എ., ബി. എസ് സി. ( എ.ഐ. ) പ്രോഗ്രാമുകളിൽ എസ്.സി. / എസ്.ടി. വിഭാഗത്തിനായി ഏതാനും സീറ്റൊഴിവുണ്ട്. താത്പര്യമുള്ളവർ ജൂലൈ 21-ന് ( ചൊവ്വ ) രാവിലെ 10.00 മണിക്ക് മതിയായ രേഖകൾ സഹിതം വടകര സി.സി.എസ്.ഐ.ടിയിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 9846564142, 9446993188.
ഡോ. ജോണ്‍മത്തായി സെന്ററിൽ എം.സി.എ. സീറ്റൊഴിവ്
തൃശ്ശൂര്‍ അരണാട്ടുകരയിലുള്ള കാലിക്കറ്റ് സര്‍വകലാശാലാ ഡോ. ജോണ്‍മത്തായി സെന്ററിലെ സി.സി.എസ്.ഐ.ടിയില്‍ എം.സി.എ. സംവരണ സീറ്റുകളില്‍ ഒഴിവുണ്ട്. റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവരില്‍ പ്രവേശനം ആഗ്രഹിക്കുന്നവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം ജൂലൈ 18, 20 തീയതികളില്‍ ഹാജരാകണം. സമയം : രാവിലെ 10 മുതല്‍ നാല് വരെ. വിശദവിവരങ്ങള്‍: 9495130951, 9539833728.
വൈവ
വിദൂരവിഭാഗം നാലാം സെമസ്റ്റർ എം.എ. സോഷ്യോളജി ( CBCSS – CDOE ) ഏപ്രിൽ 2026 സപ്ലിമെന്ററി വൈവ ജൂലൈ 24-ന് നടക്കും. കേന്ദ്രം : ഗുരുവായൂരപ്പൻ കോളേജ്, കോഴിക്കോട്. വിശദമായ ഷെഡ്യൂൾ വെബ്സൈറ്റിൽ.
ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പുനർമൂല്യനിർണയഫലം
ഒന്നാം സെമസ്റ്റർ എം.എ. ബിസിനസ് ഇക്കണോമിക്സ് (2021 പ്രവേശനം) സെപ്റ്റംബർ 2025, രണ്ടാം സെമസ്റ്റർ എം.എസ് സി. മാത്തമാറ്റിക്സ് (2020 പ്രവേശനം) സെപ്റ്റംബർ 2024, വിദൂരവിഭാഗം ഒന്നാം സെമസ്റ്റർ എം.എ. ഇംഗ്ലീഷ്, എം.എ. ഹിസ്റ്ററി (2020 പ്രവേശനം) സെപ്റ്റംബർ 2024, രണ്ടാം സെമസ്റ്റർ എം.എസ് സി. മാത്തമാറ്റിക്സ് (2019 പ്രവേശനം) സെപ്റ്റംബർ 2023 – ( CBCSS – PG ) ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകളുടെ പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു.
പരീക്ഷ
നാലാം സെമസ്റ്റർ എം.എഡ്. (2022 പ്രവേശനം മുതൽ) ജൂലൈ 2026 റഗുലർ / സപ്ലിമെന്ററി പരീക്ഷകൾ ജൂലൈ 27-ന് തുടങ്ങും. വിശദമായ സമയക്രമം വെബ്സൈറ്റിൽ.
പരീക്ഷാഫലം
മൂന്നാം സെമസ്റ്റർ എം.പി.എഡ്. ( 2024 പ്രവേശനം ) നവംബർ 2025 റഗുലർ / സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 29 വരെ അപേക്ഷിക്കാം.
സൂക്ഷ്മപരിശോധനാഫലം
ഒന്ന്, മൂന്ന് സെമസ്റ്റർ എം.എഡ്. ( 2024, 2025 പ്രവേശനം ) നവംബർ 2025 പരീക്ഷകളുടെ സൂക്ഷ്മപരിശോധനാഫലം പ്രസിദ്ധീകരിച്ചു.
പുനർമൂല്യനിർണയഫലം
മൂന്നാം സെമസ്റ്റർ എം.ബി.എ. ( ഐ.എഫ്. ആന്റ് എച്ച്.സി.എം. ) (2021 മുതൽ 2024 വരെ പ്രവേശനം) ജനുവരി 2026 പരീക്ഷകളുടെ പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു.
