മണ്ണാര്‍ക്കാട്: ഡെങ്കിപ്പനി പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നഗരസഭയും ആരോഗ്യ വകുപ്പും ചേര്‍ന്ന് നഗരസഭാ പരിധിയില്‍ ശുചിത്വ ഹര്‍ത്താല്‍ ആചരിച്ചു. ഇതിന്റെ ഭാഗമായി വെള്ളിയാഴ്ച രാവിലെ 10.30 മുതല്‍ 11.30 വരെയുള്ള ഒരു മണിക്കൂര്‍ സമയം കൊതുക് വളരുന്ന ഇടങ്ങള്‍ കണ്ടെത്തി നശിപ്പിക്കുന്ന ജോലികള്‍ നടത്തി ജനങ്ങളും ഹര്‍ത്താലില്‍ പങ്കാളികളായി. നഗരസഭ പരിധിയിലെ സര്‍ക്കാര്‍ ഓഫിസുകള്‍, സ്വകാര്യ സ്ഥാപനങ്ങള്‍, അങ്കണവാടികള്‍, സ്കൂളുകള്‍, ആശുപത്രികള്‍ എന്നിവടങ്ങളിലെല്ലാം കൊതുക് വളരാനുള്ള സൗഹചര്യങ്ങള്‍ ഒഴിവാക്കുന്ന പ്രവര്‍ത്തനങ്ങള്‍ നടന്നു. നഗരസഭ കാര്യാലയ പരിസരത്ത് നടന്ന ഉറവിടനശീകര ണ പ്രവര്‍ത്തനങ്ങള്‍ നഗരസഭാ ചെയര്‍പേഴ്സണ്‍ കെ.സജ്ന ഉദ്ഘാടനം ചെയ്തു. നഗരസഭാ കൗണ്‍സിലര്‍മാര്‍, സെക്രട്ടറി, ആരോഗ്യവിഭാഗം ജീവനക്കാര്‍, ഹരിതകര്‍മ്മസേന അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
