കോട്ടോപ്പാടം: കഴിഞ്ഞദിവസം വാഹനാപകടത്തില്‍ മരിച്ച കണ്ടമംഗലം അമ്പാഴക്കോടിലെ ഷഹീദ് അസ്ലമിന്റെ വീട് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി എന്‍.ഷംസുദ്ദീന് സന്ദര്‍ശിച്ചു. ഇക്കഴിഞ്ഞ 14ന് അരിയൂര്‍ കനാല്‍ റോഡില്‍ സ്കൂട്ടറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് ഉസ്മാന്-റംല ദമ്പതികളുടെ മകന് ഷഹീദ് (19) മരിച്ചത്. തിരുവനന്തപുരത്താ യിരുന്ന മന്ത്രി വെള്ളിയാഴ്ച മണ്ഡലത്തിലെത്തിയപ്പോഴാണ് കുടുംബത്തിന്റെ ദു:ഖത്തില്‍ പങ്കുചേരന്‍ വൈകിട്ടോടെ അമ്പാഴക്കോടിലെ ഷഹീദിന്റെ വീട്ടിലേക്കെത്തിയത്. ഷഹീദിന്റെ പിതാവ് ഉസ്മാന്, സഹോദരന് മുസ്തഫ, മാതൃസഹോദരന്‍ ഷരീഫ്,പിതൃസഹോദരന് അബ്ദു തുടങ്ങിയവരേയും മറ്റുബന്ധുക്കളെയും കണ്ട് മന്ത്രി ആശ്വസിപ്പിച്ചു.പഞ്ചായത്ത് ലീഗ് പ്രസിഡ ന്റ് പാറശ്ശേരി ഹസന്, നേതാക്കളായ ഗഫൂര്‍ കോല്‍കളത്തില്‍, ഹംസ കിളയില്‍, എരുവത്ത് മുഹമ്മദ്, ടി.മൊയ്തുട്ടി ഹാജി, ഹുസൈന് പുറ്റാനി, എ.സാലിഹ്, നാസര്‍ പുറ്റാനി, എ.കെ റിയാസ്, ഐനെല്ലി ഷരീഫ് തുടങ്ങിയവരും മന്ത്രിയോടൊപ്പമുണ്ടായിരുന്നു.
