അലനല്ലൂര്‍: അലനല്ലൂര്‍ ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ വി.എച്ച്.എസ്.ഇ. എന്‍.എസ്.എസ്. യൂണിറ്റിന്റെ നേതൃത്വത്തില്‍ ലഹരിക്കെതിരെ നടത്തിയ ഫുട്ബോള്‍ മേള ശ്രദ്ധേയമായി.
വണ്മില്യണ് തൂഫാന് ഗോള്‍സ് കാംപെയിന്റെ ഭാഗമായി വഴങ്ങല്ലി ടര്‍ഫില്‍ നടന്ന മേളയില്‍ വി.എച്ച്.എസ്.ഇ. വിഭാഗത്തിലെ നാല് ടീമുകള്‍ പങ്കെടുത്തു. രണ്ടാംവര്‍ഷ ആണ്‍കുട്ടികളുടെ ടീം ചാംപ്യന്മാരായി. പി.ടി.എ. പ്രസിഡന്റ് വി.അബ്ദുല്‍ സലീം ഉദ്ഘാടനം ചെയ്തു. വി.എച്ച്.എസ്.ഇ. പ്രിന്‍സിപ്പല്‍ പി.കെ ഉഷ അധ്യക്ഷയായി. അബ്ദുല്‍ അനീസ് ആലത്തൂര്‍ മുഖ്യാതിഥിയായി.
അലനല്ലൂര്‍ കോ-ഓപ്പറേറ്റീവ് അര്‍ബന്‍ ക്രെഡിറ്റ് സൊസൈറ്റി സ്പോണ്സര് ചെയ്ത ട്രോഫികള്‍ പഞ്ചായത്ത് അംഗം ഫൈസല്‍ കീടത്ത് വിതരണം ചെയ്തു. എന്‍.എസ്.എസ്. പ്രോഗ്രാം ഓഫിസര്‍ എം.സജ്ന, അധ്യാപകരായ എം.ടി സൗമ്യ, ടി.ഷംന, എ.മാധവിക്കുട്ടി, ടി.സുധീഷ്, കെ.പ്രകാശ്, വി.ആര് രതീഷ്, എന്‍.എസ്.എസ്. വളണ്ടിയര്‍ ലീഡര്‍ മാലിക് എന്നിവര്‍ നേതൃത്വം നല്കി.
