പാലക്കാട്: ജില്ലയിലെ മുഴുവന്‍ പൊലിസ് സ്റ്റേഷനുകളിലേക്കും ‘സ്നേഹിത പൊലിസ് സ്റ്റേഷന് എക്സ്റ്റന്‍ഷന്‍ സെന്റര്‍’ പദ്ധതിയുടെ പ്രചരണം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായുള്ള ജില്ലാതല പോസ്റ്റര്‍ പ്രകാശനം ജില്ലാ പൊലിസ് മേധാവി എ.അബ്ദുള്‍ റാഷി നിര്‍വഹിച്ചു. സ്നേഹിതയുടെ സ്റ്റിക്കറുകള്‍ എല്ലാ പൊലിസ് സ്റ്റേഷനുകളിലും പതിക്കും.
കുടുംബശ്രീ ജില്ലാ മിഷനും പൊലിസ് വകുപ്പും ചേര്‍ന്നാണ് പദ്ധതി നടപ്പിലാക്കുന്നത്. വിവിധ ആവശ്യങ്ങള്‍ക്കായി പൊലിസ് സ്റ്റേഷനുകളില്‍ എത്തുന്നവര്‍ക്ക് മാനസിക പിന്തുണ ഉറപ്പാക്കുക യാണ് ലക്ഷ്യം. ജില്ലയിലെ അഞ്ച് ഡി.വൈ.എസ്.പി. സബ് ഡിവിഷനുകള്‍ കേന്ദ്രീകരിച്ച് പ്രവര് ത്തിക്കുന്ന സെന്ററുകളില്‍ ചൊവ്വ, വെള്ളി ദിവസങ്ങളില്‍ കുടുംബശ്രീ കമ്മ്യൂണിറ്റി കൗണ്‍സി ലര്മാരുടെ സേവനം സൗജന്യമായി ലഭിക്കും.
പോസ്റ്റര്‍ പ്രകാശന ചടങ്ങില്‍ അഡീഷണല്‍ എസ്.പി. ടി.എസ് സിനോജ്, കുടുംബശ്രീ അസിസ്റ്റന്റ് ജില്ലാ മിഷന് കോഡിനേറ്റര്‍ ഗീത, ജില്ലാ പ്രോഗ്രാം മാനേജര്‍മാരായ ഗ്രീഷ്മ (ജെന്‍ഡര്‍), സബിത (ഫിനാന്‍ഷ്യല്‍ ഇന്‍ക്ലൂഷന്‍), സ്നേഹിത ജെന്‍ഡര്‍ ഹെല്‍പ്പ് ഡെസ്ക് സര്‍വീസ് പ്രൊവൈഡര്‍ സൗമ്യ എന്നിവര്‍ പങ്കെടുത്തു.
