മണ്ണാര്‍ക്കാട്: എം.ഇ.എസ്. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ വിജയോത്സവവും സ്കൂള്‍ എഫ്.എം. റേഡിയോ ലോഞ്ചിങ്ങും കുന്തിപ്പുഴ കമ്മ്യൂണിറ്റി ഹാളില്‍ നടന്നു. അനുമോദന സമ്മേളനം പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി എന്‍.ഷംസുദ്ദീന് ഉദ്ഘാടനം ചെയ്തു. എം.ഇ.എസ്. സംസ്ഥാന പ്രസിഡന്റ് ഡോ.പി.എ ഫസല്‍ ഗഫൂര്‍ അധ്യക്ഷനായി.
എസ്.എസ്.എല്‍.സി., പ്ലസ്ടു, എന്‍.എം.എം.എസ്. സ്കോളര്‍ഷിപ് പരീക്ഷകളില്‍ ഉന്നതവിജയം നേടിയവരെയും, പ്ലസ് വണ്‍ കംപ്യൂട്ടര്‍ സയന്‍സ് പരീക്ഷയില്‍ മുഴുവന്‍ മാര്‍ക്കും നേടിയ മാളവികയെയും ചടങ്ങില്‍ അനുമോദിച്ചു. എഫ്.എം. റേഡിയോയുടെ ലോഗോ പ്രകാശനം നഗരസഭാ ചെയര്‍പേഴ്സണ്‍ കെ.സജ്ന നിര്‍വഹിച്ചു.
എം.ഇ.എസ്. ജില്ലാ പ്രസിഡന്റ് സി.യു മുജീബ്, ജില്ലാ സെക്രട്ടറി സയ്യിദ് താജുദ്ദീന്, സ്കൂള്‍ ചെയര്‍ മാന്‍ ഷെറിന് അബ്ദുല്ല, സെക്രട്ടറി കെ.പി അക്ബര്‍, നഗരസഭാ സ്ഥിരം സമിതി അധ്യക്ഷന്‍ കെ.സി അബ്ദുറഹ്മാന്, സ്കൂള്‍ ട്രഷറര്‍ അബ്ദു കീടത്ത്, പി.ടി.എ. പ്രസിഡന്റ് കെ.പി അഷ്റഫ്, ഉപജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ സി.അബൂബക്കര്‍, എസ്.എം.സി. വൈസ് പ്രസിഡന്റ് പാറക്കല്‍ മുനീര്‍, പ്രിന്‍സിപ്പല്‍ എ.ഹബീബ്, പ്രധാന അധ്യാപകന് പി.അന്‍വര്‍ സാദത്ത് എന്നിവര്‍ സംസാരി ച്ചു.
