മണ്ണാര്‍ക്കാട്: എം.ഇ.എസ്. കല്ലടി കോളജ് (ഓട്ടോണമസ്)ലെ എന്‍.സി.സി. കേഡറ്റുകള്‍ക്ക് പുതിയ റാങ്ക് നല്കുന്ന ചടങ്ങ് സംഘടിപ്പിച്ചു.2 കമ്പനി എന്‍.സി.സി. ആര്‍മി വിങ്, 28 കേരള ബറ്റാലിയന് എന്‍.സി.സി. ഒറ്റപ്പാലം എന്നിവര്‍ ചേര്‍ന്ന് നടത്തിയ ചടങ്ങില്‍ എന്‍.സി.സി. ഓഫിസര്‍ സുഹാസ് ബഡിഗര്‍ മുഖ്യപ്രഭാഷണം നടത്തി. പുതുതായി തിരഞ്ഞെടുക്കപ്പെട്ട കേഡറ്റുകള്‍ക്ക് ഔദ്യോഗി ക പദവി നല്‍കലും ചടങ്ങില്‍ നടന്നു.
കോളജ് ടാഗോര്‍ ഹാളില്‍ നടന്ന യോഗത്തില്‍ പ്രിന്‍സിപ്പല്‍ ഡോ.പി.എം ജാസ്മിന് അധ്യക്ഷയായി. വൈസ് പ്രിന്‍സിപ്പലും എന്‍.സി.സി നേവി എ.എന്‍.ഒയുമായ ലെഫ്റ്റനന്റ് ഡോ.ടി.കെ ജലീല്‍, എന്‍.സി.സി ആര്‍മി വിങ് കെയര്‍ടേക്കര്‍ ഇന്‍-ചാര്‍ജ് പി. സിറാജുദ്ദീന്,അണ്ടര്‍ ഓഫിസര്‍ കേഡറ്റ് മിഡ്ലാജ്, സ്റ്റാഫ് സെക്രട്ടറി എ.എം ഷിഹാബ്, പി.ടി.എ. സെക്രട്ടറി ഡോ.എ.പി ഹംസത്തലി എന്നിവര്‍ സംസാരിച്ചു.
എന്‍.സി.സി പരിശീലന ഉപകരണങ്ങള്‍, യൂണിഫോമുകള്‍, മാപ്പുകള്‍, മോഡലുകള്‍, ഫോട്ടോക ള്‍, വിവിധ ക്യാമ്പുകളുടെയും പ്രവര്‍ത്തനങ്ങളുടെയും ദൃശ്യാവിഷ്കാരങ്ങളുടെ പ്രദര്‍ശനവു മുണ്ടായി.
