മണ്ണാര്‍ക്കാട്: നൂതന ആശയങ്ങളുടെ പ്രയോഗികവത്കരണം പ്രധാനമാണെന്ന് പൊതുവിദ്യാഭ്യാ സ വകുപ്പ് മന്ത്രി എന്‍.ഷംസുദ്ദീന് പറഞ്ഞു.മണ്ണാര്‍ക്കാട് എം.ഇ. എസ്. ഹയര്‍സെക്കന്‍ഡറി സ്കൂ ളില്‍ യങ് ഇന്നൊവേറ്റേഴ്സ് പ്രോഗ്രാം-വൈ ഐ പി 9.0 (സ്കൂള്‍) ന്റെ സംസ്ഥാനതല ഐഡിയ ലോഞ്ച്’ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കാലാനുസൃതമായ കണ്ടുപിടിത്തങ്ങള്‍ ഉണ്ടാകേണ്ടത് അനിവാര്യമാണ്.വൈ ഐ പിയുടെ സഹായത്തോടെ ഇവ വാണിജ്യവത്കരി ക്കാനും സാധിക്കുമെന്നും ഡിജിറ്റല്‍ യുഗത്തില്‍ എ.ഐ., റോബോട്ടിക് സയന്‍സ് മേഖലകളിലെ അനന്തമായ സാധ്യതകള്‍ വിദ്യാര്‍ഥികള്‍ പഠനം നടത്തണമെന്നും അദ്ദേഹം പറഞ്ഞു.
യങ് ഇന്നൊവേറ്റേഴസ് പ്രോഗ്രാം കൂടുതല്‍ സ്കൂളുകളിലേക്ക് വിപൂലികരിക്കും. പുതു ചിന്തകളെ വികസിപ്പിച്ച് ഗവേഷണം നടത്താന്‍ വൈ.ഐ.പി. പോലുള്ള പദ്ധതികള്‍ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.വൈ.ഐ.പി. 8.0 യില്‍ മികച്ച പ്രകടനം കാഴ്ചവച്ച സ്കൂളുകള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകളും മന്ത്രി വിതരണം ചെയ്തു. മികച്ച പ്രോട്ടോടൈപ്പുകളുടെ അവതരണവും നടന്നു. ജില്ലാ പഞ്ചായത്ത് ആക്ടിങ് പ്രസിഡന്റ് എന്‍.സരിത അധ്യക്ഷയായി. കെ- ഡിസ്ക്കിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ മണ്ണാര്‍ക്കാട് നഗരസഭാ ചെയര്‍പേഴ്സണ്‍ കെ.സജ്ന മുഖ്യാതിഥിയായി.
കെ- ഡിസ്ക് എക്സിക്യൂട്ടീവ് ഡയറക്ടര്‍ സുദീപ് നായര്‍ ആശയ അവതരണം നടത്തി. മണ്ണാര്‍ക്കാട് നഗരസഭാ സ്ഥിരംസമിതി അധ്യക്ഷരായ സലീന വേളക്കാടന്‍, കെ.സി അബ്ദുള്‍ റഹ്മാന്, വൈ. ഐ.പി., കെ- ഡിസ്ക് പ്രോഗ്രാം ഹെഡ് ബിജു പരമേശ്വരന്, ഡി.ഡി.ഇ. ടി. സലീന ബീവി, ഹയര്‍ സെക്കന്‍ഡറി റീജിയണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ജൂഡ് എസ്.ലൂയിസ്, വി.എച്ച്.എസ്.ഇ. അസിസ്റ്റന്റ് ഡയറക്ടര്‍ പുഷ്പകുമാരി, കെ-ഡിസ്ക് ജില്ലാ പ്രോഗ്രാം കോര്‍ഡിനേറ്റര്‍ എം.കിരണ്‍ദേവ്, എം.ഇ. എസ്. സ്കൂള്‍ മാനേജ്മെന്റ് കമ്മിറ്റി സെക്രട്ടറി കെ.പി അക്ബര്‍, പ്രിന്‍സിപ്പല്‍ എ.ഹബീബ്, പ്രധാന അധ്യാപകന് അന്‍വര്‍ സാദത്ത് തുടങ്ങിയവര്‍ സംസാരിച്ചു.
