ആയിരത്തിലധികം വിദ്യാര്‍ഥി പ്രതിഭകളെ അനുമോദിക്കും
മണ്ണാര്‍ക്കാട്: നിയോജക മണ്ഡലത്തിലെ സമഗ്ര വിദ്യാഭ്യാസ പുരോഗതി ലക്ഷ്യമിട്ട് നടത്തുന്ന ഫ്ലെയിം വിദ്യാഭ്യാസ കര്‍മ്മപദ്ധതിയുടെ ഭാഗമായുള്ള എജ്യുകോണ്ക്ലേവ് ഞായറാഴ്ച നടക്കുമെ ന്ന് കോര്‍ ഗ്രൂപ്പ് അംഗങ്ങള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഉച്ചയ്ക്ക് രണ്ട് മണിക്ക് കോട തിപ്പടി എം.പി. ഓഡിറ്റോറിയത്തില്‍ നടക്കുന്ന വിദ്യാഭ്യാസ സമ്മേളനം പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി എന്‍.ഷംസുദ്ദീന് ഉദ്ഘാടനം ചെയ്യും. മണ്ഡലം എം.എല്‍.എ. കൂടിയായ, മന്ത്രി എന്‍.ഷംസുദ്ദീന്റെ നേതൃത്വത്തിലാണ് ഫ്ലെയിം പദ്ധതി നടപ്പാക്കുന്നത്.
രമേഷ് പിഷാരടി എം.എല്‍.എ. മുഖ്യാതിഥിയാകും. ചലച്ചിത്രതാരം ബേസില്‍ ജോസഫ് വിശിഷ്ടാ തിഥിയാകും.വിദ്യാഭ്യാസ രംഗത്തെ നൂതന ചിന്തകളും ആശയങ്ങളും സംബന്ധിച്ച് പ്രമുഖ കരിയ ര്‍ വിദഗ്ധന്‍ മന്‍സൂറലി കാപ്പുങ്ങല്‍, എന്‍സ്കൂള്‍ ലേണിങ് സിഇഒ കെ.വി.മുഹമ്മദ് യാസീന്‍ എന്നി വര് വിദ്യാര്‍ഥികളുമായി സംവദിക്കും. മണ്ഡലത്തിലെ വിദ്യാലയങ്ങളില്‍ നിന്നുള്ള എസ്.എസ്. എല്‍.സി, പ്ലസ്ടു സമ്പൂര്‍ണ എ പ്ലസ് വിജയികള്‍ക്കും നാഷണല്‍ മീന്‍സ് കം മെറിറ്റ് സ്കോളര്ഷി പ്പ്, എല്‍.പി,യു.പി വിഭാഗം സി.എം. കിഡ്സ് സ്കോളര്‍ഷിപ്പ് ജേതാക്കള്‍ക്കും പൊതുവിദ്യാഭ്യാസ മന്ത്രിയുടെ എക്സലന്‍സ് അവാര്‍ഡുകള്‍ സമ്മാനിക്കും. നൂറ് ശതമാനം വിജയനേടിയ വിദ്യാല യങ്ങള്ക്കുള്ള പുരസ്കാര സമര്‍പ്പണവും ധീരതക്കുള്ള രാഷ്ട്രീയ ബാല്‍ പുരസ്കാര്‍ ജേതാവ് മുഹമ്മദ് സിദാന്, ഇരുപതാം വയസ്സില്‍ എവറസ്റ്റ് ബേസ് ക്യാംപിലെത്തിയ കെ. അന്‍ഷദ് തുടങ്ങിയവര്‍ക്കുള്ള സ്നേഹാദരവ് നല്‍കും. കൂടാതെ ഫ്ലെയിം പദ്ധതിയുടെ വെബ്സൈറ്റ് ലോഞ്ചിങ്ങും കോണ്‍ക്ലേവില്‍ നടക്കും.
മണ്ണാര്‍ക്കാട് നഗരസഭാ ചെയര്‍പേഴ്സണ്‍ കെ.സജ്ന, ബ്ലോക്ക് പഞ്യാതത്ത് പ്രസിഡന്റുമാരായ എം.നീതുശങ്കര്, എസ്.അല്ലന്, മുന്‍ എം.എല്‍.എ. കളത്തില്‍ അബ്ദുള്ള, പൊതുവിദ്യാഭ്യാസ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ എ.അബൂബക്കര്‍, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികള്‍, സാമൂഹ്യരാഷ്ട്രീ യ രംഗത്തെ പ്രമുഖര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. വാര്‍ത്താ സമ്മേളനത്തില്‍ കോര്‍ ഗ്രൂപ്പ് ചെയര്മാന് ഹമീദ് കൊമ്പത്ത്, കണ്‍വീനര്‍ ഡോ.ടി സൈനുല്‍ ആബിദ്, ഭാരവാഹികളായ കെ.ജി ബാബു, സിദ്ദീഖ് പാറോക്കോട്, അഡ്വ.ഷമീര്‍ പഴേരി, മുഹ്സിന് ചങ്ങലീരി തുടങ്ങിയവര്‍ പങ്കെടുത്തു.
