പാലക്കാട്: കോണ്‍ക്രീറ്റ് ജോലിക്കായി പ്രായപൂര്‍ത്തിയായ കുട്ടിയെ കൊണ്ടുവന്ന യുവാവിനെ റെയില്‍വെ പൊലിസ് പിടികൂടി. മധ്യപ്രദേശ് സ്വദേശി ആകാഷ് ടണ്ടില്കര് (21)നെയാണ് എസ്.ഐ. കെ.ജെ പ്രവീണിന്റെ നേതൃത്വത്തില്‍ പിടികൂടിയത്.

ഒലവക്കോട് റെയില്‍വേ സ്റ്റേ ഷനില്‍ വെച്ചായിരുന്നു സംഭവം. മില്ലേനിയം എക്സ്പ്രസില്‍ നിന്നും കണ്ടെത്തിയ കുട്ടിയെ പിന്നീട് ചൈലന്ഡ് ലൈനിന് കൈമാറി. എ.എസ്.ഐ. ശ്രീപ്രിയ, സീനിയര്‍ സിവില്‍ പൊലിസ് ഓഫിസര്‍ കബീര്‍, സിവില്‍ പൊലിസ് ഓഫിസര്‍മാരായ സജിന്‍, ഗോകുല്‍ എന്നിവരും അന്വേഷ ണസംഘത്തിലുണ്ടായിരുന്നു.കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
