എടത്തനാട്ടുകര: രാജ്യത്തെ ഓരോ പൗരന്റെയും വിവരങ്ങള്‍ ശേഖരിക്കുന്ന ദേശീയ സെന്‍സസ് പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട പൊതുജനങ്ങളുടെ സംശയങ്ങള്‍ ദൂരീകരിക്കുക എന്ന ലക്ഷ്യത്തോടെ എടത്തനാട്ടുകര ഗവ. ഓറിയന്റല്‍ ഹൈസ്കൂള്‍ ലിറ്റില്‍ കൈറ്റ്സ് യൂണിറ്റിന് കീഴില്‍ ഹെല്‍പ്പ് ഡെസ്ക് സംവിധാനം ഒരുക്കി. മണ്ണാര്‍ക്കാട് താലൂക്ക് തഹസില്‍ദാറും സെന്‍ സെസ് ചാര്‍ജ് ഓഫിസറുമായ അബ്ദുറഹിമാന് പോത്തുകാടന് ഉദ്ഘാടനം ചെയ്തു. വിദ്യാര്‍ഥികള്‍ ക്ക് ആവശ്യമായ പരിശീലനവും അദ്ദേഹം നല്കി.പ്രധാനാധ്യാപകന് കെ.എ. അബ്ദുമനാഫ് അധ്യക്ഷനായി. ലിറ്റില്‍ കൈറ്റ്സ് മെന്റര്‍മാരായ എം.ജിജേഷ്, എ.സുനിത, വിദ്യാര്‍ഥികളായ സി.പി ഹനീന്, സി.പി അബ്ദുല്‍ വാജിദ്, പി.നദീം, ആഹില്‍, ദിയ ഫാത്തിമ, പി.നിവന്യ, റിസ ഫാത്തിമ എന്നിവര്‍ നേതൃത്വം നല്കി.
