എടത്തനാട്ടുകര: പ്രവാസികളുടെ ക്ഷേമത്തിനായുള്ള പദ്ധതികള്‍ കാര്യക്ഷമമായി നടപ്പിലാ ക്കണമെന്ന് കേരള പ്രവാസി സംഘം എടത്തനാട്ടുകര മേഖല കണ്വെന്ഷന് ആവശ്യപ്പെട്ടു. ജില്ലാ കമ്മിറ്റി അംഗം എം.ഹംസ ഉദ്ഘാടനം ചെയ്തു. പി.സുകുമാരന്‍ അധ്യക്ഷനായി. പ്രജീഷ് പൂളക്കല്‍, കെ.കൃഷ്ണന്, ശ്രീനിലയം മോഹനന് എന്നിവര്‍ സംസാരിച്ചു. ഭാരവാഹികള്‍: സി.എന്‍ അഹമ്മദ് സുബൈര്‍ (പ്രസിഡന്റ്), എ.പ്രഭാകരന് (വൈസ് പ്രസിഡന്റ്), പി.സുകുമാരന്‍ (സെക്ര ട്ടറി), കെ.അനീസ്(ജോ.സെക്രട്ടറി), കെ.കൃഷ്ണന് (ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു.
