മണ്ണാര്‍ക്കാട്: വിദ്യാര്‍ഥികളുടെ ഉന്നതവിദ്യാഭ്യാസ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാന്‍ പുത്തന്‍പാത യൊരുക്കുന്ന പാലക്കാട് ജില്ലയിലെ മികച്ച കോളജ് ആയ ആദി കോളജ് ഓഫ് ആര്‍ട്സ് ആന്‍ഡ് സയന്‍സസില്‍ സ്പോട്ട് അഡ്മിഷന് തുടരുന്നു. സര്‍വകലാശാല അലോട്ട്മെന്റുകളില്‍ സീറ്റ് ലഭിക്കാതെ പ്രയാസത്തിലായ വിദ്യാര്‍ഥികള്‍ക്ക് പഠനാവസരം ഒരുക്കുന്നതിന്റെ ഭാഗമായാണ് കോളജിന്റെ നേതൃത്വത്തില്‍ ജൂലായ് 20 വരെ വിവിധ കോഴ്സുകളിലേക്ക് സ്പോട്ട് അഡ്മിഷന് നടത്തിവരുന്നതെന്ന് കോളജ് അധികൃതര്‍ അരിയിച്ചു.
ബി.എ. ഇംഗ്ലീഷ് ലാംഗ്വേജ് ആന്‍ഡ് ലിറ്ററേച്ചര്‍, ബി.എ. ഇക്കണോമിക്സ്, ബി.എ. ഗ്രാഫിക് ഡിസൈന്‍ ആന്‍ഡ് ആനിമേഷന്‍, ബി.കോം. കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, ബി.കോം ഫിനാന്‍സ്, ബി.എസ്.സി. സൈക്കോളജി, ബി.എസ്.സി. കോസ്റ്റ്യൂം ആന്‍ഡ് ഫാഷന്‍ ഡിസൈനിങ് എന്നീ കോഴ്സുകളിലേക്കാ ണ് അഡ്മിഷന് നടപടികള്‍ പുരോഗമിക്കുന്നത്. ഈ കോഴ്സുകളെല്ലാം ആധുനിക കാലഘട്ടത്തിന് അനുയോജ്യമായ രീതിയിലാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.
ഇംഗ്ലീഷ് ലാംഗ്വേജ് ആന്‍ഡ് ലിറ്ററേച്ചര്‍ പഠിക്കുന്നത് ആശയവിനിമയ ശേഷി വര്‍ധിപ്പിക്കാനും, കോര്‍പ്പറേറ്റ് ലോകത്തെ മികച്ച അവസരങ്ങള്‍ നേടിയെടുക്കാനും വിദ്യാര്‍ഥികളെ സഹായി ക്കും. അതുപോലെ ബി.കോം, ഇക്കണോമിക്സ് കോഴ്സുകള്‍ ബാങ്കിങ്, ഫിനാന്‍സ്, ബിസിനസ് മാനേജ്മെന്റ് തുടങ്ങിയ മേഖലകളില്‍ മികച്ച കരിയര്‍ വളര്‍ച്ചയ്ക്കും അടിത്തറ പാകും. ഗ്രാഫി ക് ഡിസൈന്‍ ആന്‍ഡ് ആനിമേഷന്‍ കോഴ്സുകള്‍ സര്‍ഗാത്മകമായ തൊഴില്‍ സാധ്യതകള്‍ തുറ ന്നുതരുമ്പോള്, ബി.എസ്.സി. സൈക്കോളജിയും ഫാഷന്‍ ഡിസൈനിങ്ങും പുതിയ കാലത്തെ ഏറ്റവും ആവശ്യകതയുള്ള മേഖലകളിലേക്കാണ് വിദ്യാര്‍ഥികളെ എത്തിക്കുക.
ഈ ബിരുദ കോഴ്സുകള്‍ക്കൊപ്പം വിദ്യാര്‍ഥികളുടെ തൊഴില്‍ നൈപുണ്യം വര്‍ധിപ്പിക്കുന്നതി നായി എച്ച്.ആര്.എം ആന്‍ഡ് ഓഫിസ് അഡ്മിനിസ്ട്രേഷന്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്, ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേഷന്, അക്കൗണ്ടിംഗ് എന്നീ ആഡ് ഓണ്‍ കോഴ്സുകള്‍ കൂടി ആദി കോളജ് നല്കു ന്നുണ്ട്. ബിരുദ പഠനത്തിനൊപ്പം ഇത്തരം അധിക കോഴ്സുകള്‍ പഠിക്കുന്നത്, മത്സരമേറിയ തൊഴി ല്‍ വിപണിയില്‍ വലിയ മുന്ഗണനലഭിക്കാനും വിദ്യാര്‍ഥികളെ സഹായിക്കും. കൂടാതെ പഠനശേഷം മികച്ച തൊഴില്‍ ലഭിക്കാനും വഴിയൊരുക്കും.
ആധുനിക വിദ്യാഭ്യാസ ലോകത്തെ പ്രമുഖരായ ആദി ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍സിന്റെ കീഴിലുള്ള ശ്രീകൃഷ്ണപുരം കോട്ടപ്പുറത്തെ ആദി കോളജ് ഓഫ് ആര്‍ട്സ് ആന്‍#് സയന്‍സില്‍ വിപുലമായ സംവിധാനങ്ങളാണ് വിദ്യാര്‍ഥികള്‍ക്കായി സജ്ജമാക്കിയിട്ടുള്ളത്. വൈ-ഫൈ സൗകര്യമുള്ള ആധുനിക ക്യാംപസില്‍ ഡിജിറ്റല്‍ പഠനത്തിന് മികച്ച അന്തരീക്ഷമാണുള്ളത്. ദൂരസ്ഥലങ്ങളില്‍ നിന്ന് വരുന്ന വിദ്യാര്‍ഥികള്‍ക്കായി സുരക്ഷിതമായ ഹോസ്റ്റല്‍ സൗകര്യവും, കോളജിലേക്ക് സുഗമമായി എത്തിച്ചേരാന്‍ യാത്രാ സൗകര്യവും കോളജ് ഉറപ്പാക്കുന്നുണ്ട്.ഉന്നത വിദ്യാഭ്യാസത്തിലേക്കുള്ള പുതിയ വാതിലുകളാണ് ആദി കോളജ് വിദ്യാര്‍ഥികള്‍ക്ക് മുന്നില്‍ തുറക്കുന്നത്. അഡ്മിഷന് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്കായി 90726 50525 എന്ന നമ്പറില്‍ ബന്ധപ്പെടാം.
