തിരുവനന്തപുരം: വിദൂര ഗ്രാമപ്രദേശങ്ങളിലെ യാത്രാക്ലേശത്തിന് പരിഹാരം കണ്ടെത്തുന്നതിനാ യി ‘ആജീവിക ഗ്രാമീണ്‍ എക്സ്പ്രസ് യോജന'(എ.ജി.ഇ.വൈ) പദ്ധതിയുമായി കുടുംബശ്രീ. സി . ഡി.എസുകള്‍ക്കും കൂടാതെ, അയല്‍ക്കൂട്ട അംഗങ്ങള്‍, ഓക്സിലറി ഗ്രൂപ്പ് അംഗങ്ങള്‍ എന്നിവര്‍ ക്ക് വ്യക്തിഗത സംരംഭ മാതൃകയിലും വാഹനം വാങ്ങുന്നതിനുളള സാമ്പത്തിക പിന്തുണയും വരുമാനലഭ്യതയും ഉറപ്പു വരുത്തുന്നതാണ് പദ്ധതി. ഇതില്‍ അയല്‍ക്കൂട്ട കുടുംബാംഗത്തിനും ഗുണഭോക്താവാകാം.കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തിന്റെ ‘സ്റ്റാര്‍ട്ടപ്പ് വില്ലേജ് എന്റര്‍പ്രണര്‍ ഷിപ്പ് പ്രോഗ്രാമി’ന്റെ ഭാഗമായി നടപ്പിലാക്കുന്ന ഈ പദ്ധതിയുടെ സംസ്ഥാനത്തെ നോഡല്‍ ഏജ ന്‍സി കുടുംബശ്രീയാണ്.
വാഹനം വാങ്ങുന്നതിനായി സി.ഡി.എസുകള്‍ക്ക് 8.5 ലക്ഷം രൂപയും, അംഗത്വമെടുത്ത് ഒരു വര് ഷമെങ്കിലും പൂര്‍ത്തിയായ അയല്‍ക്കൂട്ട/ഓക്സിലറി ഗ്രൂപ്പ് അംഗങ്ങള്‍ക്ക് 6.5 ലക്ഷം രൂപയും പലിശരഹിത വായ്പയായി ലഭിക്കും. ആറ് വര്‍ഷമാണ് വായ്പയുടെ തിരിച്ചടവ് കാലാവധി. വാഹ നത്തിന്റെ വില അനുവദിച്ച തുകയേക്കാള്‍ കൂടുതലാണെങ്കില്‍ അധിക തുക ബാങ്ക് വായ്പയി ലൂടെ കണ്ടെത്തണം.പൊതുഗതാഗത സൗകര്യം കുറഞ്ഞ ഗ്രാമങ്ങളില്‍ സ്ത്രീകള്‍ നേരിടുന്ന യാത്രാ പരിമിതികള്‍ പരിഹരിക്കുക, കുടുംബശ്രീ സംരംഭകരുടെ ഉല്പന്നങ്ങള് വിപണിയില്‍ എത്തിക്കാന്‍ സൗകര്യമൊരുക്കുക, കുടുംബശ്രീ സി.ഡി.എസുകള്‍ക്ക് വരുമാനോപാധി ലഭ്യമാ ക്കുക എന്നിവയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങള്‍.
നേരത്തെ 15 ബ്ലോക്കുകളില്‍ പദ്ധതിക്ക് അനുമതി ലഭിച്ചിരുന്നതില്‍, നിലവില്‍ 10 ബ്ലോക്കുകളി ല്‍ കൂടി പദ്ധതി വ്യാപിപ്പിക്കാന്‍ കേന്ദ്രാനുമതി ലഭിച്ചിട്ടുണ്ട്. ഇടുക്കി, ആലപ്പുഴ (ചെങ്ങന്നൂര്‍), വയനാട് (പനമരം) എന്നിവിടങ്ങളില്‍ പദ്ധതി ഇതിനകം പ്രവര്‍ത്തനമാരംഭിച്ചു കഴിഞ്ഞു. പറ ക്കോട്, പറവൂര്‍, തൃത്താല, അട്ടപ്പാടി, കുറ്റിപ്പുറം, വണ്ടൂര്‍, മാനന്തവാടി എന്നിവിടങ്ങളില്‍ പദ്ധതി ഉടന്‍ ആരംഭിക്കും. വിശദമായ ബിസിനസ് പ്ലാനിന്റെ അടിസ്ഥാനത്തില്‍ ജില്ലാ മിഷനാണ് സി.ഡി.എസുകളെ തിരഞ്ഞെടുക്കുന്നത്. വാങ്ങുന്ന വാഹനം സ്വന്തമായി സര്‍വീസ് നടത്താനോ വാടകയ്ക്ക് നല്‍കാനോ സംരംഭകര്‍ക്ക് സാധിക്കും. വായ്പ തിരിച്ചടവ് പൂര്‍ത്തിയായ ശേഷം ലഭിക്കുന്ന വരുമാനം സി.ഡി.എസുകളുടെ തനത് വരുമാനമായി വിനിയോഗിക്കാന്‍ കഴിയും.
ഭാവിയില്‍ കൂടുതല്‍ ബ്ലോക്കുകളിലേക്ക് പദ്ധതി വ്യാപിപ്പിച്ച് കൂടുതല്‍ വനിതകള്‍ക്ക് സംരംഭ-തൊഴില്‍ അവസരങ്ങള്‍ ഉറപ്പാക്കാനാണ് ലക്ഷ്യമിടുന്നത്.ഗ്രാമീണ ഗതാഗത സേവനവും വനിതാ സംരംഭകരുടെ ഉപജീവനവും സി.ഡി.എസുകളുടെ വരുമാന വര്‍ധനവും ഒരു പോലെ സാധ്യ മാക്കുന്ന പദ്ധതി സംസ്ഥാനത്തിന് മാതൃകയായി മാറുമെന്നാണ് പ്രതീക്ഷ.
