അഗളി: പുതൂരിലെ തേക്കുപന ഭാഗത്ത് പൊലിസ് നടത്തിയ പരിശോധനയില്‍ 1,250 ലിറ്ററോളം വാഷും വാറ്റുപകരണങ്ങളും കണ്ടെത്തി നശിപ്പിച്ചു. ലഹരിമാഫിയയുടെ വേരറുക്കുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാന പൊലിസ് നടത്തുന്ന ഓപ്പറേഷന് തൂഫാന്റെ ഭാഗമായാണ് പരിശോ ധന നടന്നത്. തേക്കുപനക്ക് അടുത്തുള്ള ചെന്താമലയുടേയും ഗൊബ്ബകണ്ടി മലയുടേയും ഇടയി ലുള്ള കുടുംബകര തോടിനോട് ചേര്‍ന്നാണ് വാഷും മറ്റും സൂക്ഷിച്ചിരുന്നത്. ജില്ലാ പൊലിസ് മേധാവി എ.അബ്ദുല്‍ റാഷിയ്ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ അഗളി ഡി.വൈ.എസ്.പിയുടെ നേതൃത്വത്തില്‍ അഗളി ഡാന്‍സാഫ് ടീമും, പുതൂര്‍ പൊലിസും ചേര്‍ന്നാണ് പരിശോധന നടത്തിയത്.
