മണ്ണാര്‍ക്കാട്: സ്കൂള്‍, കോളജ്, ഗവേഷണ തലത്തിലുള്ള 13നും 37നും മധ്യേ പ്രായമുള്ള വിദ്യാര് ഥികള്‍ക്ക് നൂതന ആശയങ്ങള്‍ വികസിപ്പിക്കാനും പ്രാവര്‍ത്തികമാക്കാനും ആവശ്യമായ സാങ്കേതിക സാമ്പത്തിക സഹായങ്ങള്‍ നല്കുന്ന യങ് ഇന്നൊവേറ്റേഴസ് പ്രോഗ്രാം -വൈ ഐ പി 9.0 (സ്കൂള്‍) ന്റെ സംസ്ഥാനതല ഐഡിയ ലോഞ്ച്’ ജൂലൈ 17ന് നടക്കും. ഉച്ചയ്ക്ക് 2.30 ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി എന്‍ ഷംസുദ്ദീന് ഉദ്ഘാടനം ചെയ്യും. മണ്ണാര്‍ക്കാട് എം.ഇ.എസ്. ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ നടക്കുന്ന യോഗത്തില്‍ ജില്ലാ പഞ്ചായത്ത് ആക്ടിങ് പ്രസിഡന്റു മായ എന്‍.സരിത അധ്യക്ഷയാകും.വൈ.ഐ.പി. 8.0 യില്‍ മികച്ച പ്രകടനം കാഴ്ച വച്ച സ്കൂളുകള്‍ ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണവും ഇതോടൊപ്പം നടക്കും.കെ- ഡിസ്ക്കിന്റെ ആഭിമുഖ്യത്തിലാ ണ് പരിപാടി നടക്കുന്നത്. മണ്ണാര്‍ക്കാട് നഗരസഭാ ചെയര്‍പേഴ്സണ്‍ കെ സജ്ന മുഖ്യാതിഥിയാകും. കെ ഡിസ്ക് എക്സിക്യൂട്ടീവ് ഡയറക്ടര്‍ സുദീപ് നായര്‍ ആശയ അവതരണം നടത്തും. വൈ ഐ പി, കെ ഡിസ്ക് പ്രോഗ്രാം ഹെഡ് ബിജു പരമേശ്വരന്, കെ ഡിസ്ക് ജില്ലാ പ്രോഗ്രാം കോര്‍ഡിനേറ്റര്‍ എം കിരണ്‍ദേവ്, ജില്ലാ പഞ്ചായത്ത്, മണ്ണാര്‍ക്കാട് നഗരസഭ സ്ഥിരം സമിതി അധ്യക്ഷന്മാര്, ജനപ്രതിനിധികള്‍ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
