കല്ലടിക്കോട് :പാലക്കാട്- കോഴിക്കോട് ദേശീയപാതയിലെ തുപ്പനാട് പാലത്തില്‍ ആവശ്യമായ വെളിച്ചം ഇല്ലാത്തത് ഇരുചക്ര യാത്രക്കാര്‍ക്ക് ദുരിതമാകുന്നു.പാലത്തിന്റെ ഇരുവശങ്ങളിലും തെരുവ് വിളക്ക് സ്ഥാപിക്കാത്തതാണ് കാല്‍നട യാത്രക്കാര്‍ക്കും ഇരുചക്ര വാഹനയാത്രികര്‍ക്കും ബുദ്ധിമുട്ടാകുന്നത്.
പാലത്തിന് സമീപം വീടുകള്‍ ഇല്ലാത്തതിനാല്‍ രാത്രികാലങ്ങളില്‍ ഈ ഭാഗം പൊതുവെ ഇരുട്ടി ലായിരിക്കും. കുറച്ചകലെയുള്ള മിനി മാസ്റ്റ് ലൈറ്റും മിക്ക ദിവസങ്ങളിലും പ്രകാശിക്കാറില്ല. പാലത്തിനോട് ചേര്‍ന്ന് റോഡില്‍ വലിയ വളവ് ഉണ്ട്. അതിനാല്‍ എതിരെ വരുന്ന വാഹനങ്ങളെ വളരെ അടുത്തെത്തുമ്പോള്‍ മാത്രേ തിരിച്ചറിയാനാകൂ. വലിയ വാഹനങ്ങളില്‍ നിന്നുള്ള വെളി ച്ചം അടിക്കുന്നതോടെ ഇരുചക്ര വാഹനങ്ങള്‍ പലതും നിയന്ത്രണം വിട്ട് അപകടം സംഭവിക്കുന്നു ണ്ട്.
പാലത്തിനോട് ചേര്‍ന്ന് ഐരാനി എന്ന പ്രദേശത്തേക്ക് ഇറങ്ങുന്ന റോഡും ഉണ്ട്. ചില വാഹനങ്ങ ള്‍ ഐരാനിയിലേക്ക് തിരിയാന്‍ ശ്രമിക്കുന്നതോടെ റോഡിന്റെ ഇരു വശങ്ങളില് നിന്നും അതി വേഗതയില്‍ വരുന്ന വാഹനങ്ങളുടെ നിയന്ത്രണം വിടുന്നതും അപകടത്തിന് കാരണമാകുന്നു ണ്ട്. പാലത്തിന്റെ ഇരു കൈവരികളിലും വിളക്കുകളും സൂചനാ ബോര്‍ഡുകളും സ്ഥാപിക്കണ മെന്നാണ് നാട്ടുകാരുടെ ആവശ്യം. നിലവില്‍ തെരുവുവിളക്കുകള്‍ സ്ഥാപിക്കുന്നതിന് പദ്ധതിക ളില്ലെന്ന് ദേശീയപാത പൊതുമരാമത്ത് വിഭാഗം അധികൃതര്‍ അറിയിച്ചു.
