മണ്ണാര്‍ക്കാട്: ഫിഫ ലോകകപ്പ് 2026-നോടനുബന്ധിച്ച് ശുചിത്വ മിഷന് സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രവചന മത്സരം സംഘടിപ്പിക്കും.ഫുട്ബോള്‍ ആവേശത്തോടൊപ്പം ശുചിത്വ സന്ദേശവും കൂടുത ല്‍ ജനങ്ങളിലേക്ക് എത്തിക്കുക എന്നതാണ് ലക്ഷ്യം.ലോകകപ്പ് ജേതാവാകുന്ന ടീമിനെ ശരിയാ യി പ്രവചനം നടത്തുന്നവരില്‍ നിന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെടുന്ന ഒരാള്‍ക്ക് 25,000 രൂപയുടെ ഒന്നാം സമ്മാനം ലഭിക്കും.
കൂടാതെ, കേരളത്തിലെ 14 ജില്ലകളില്‍ നിന്നായി ഓരോരുത്തര്‍ക്കും 5,000 വീതം പ്രോത്സാഹന സമ്മാനവും നല്‍കും.മത്സരത്തില്‍ പങ്കെടുക്കുന്നതിനായി ശുചിത്വ മിഷന്റെ ഫേസ്ബുക്ക് അല്ലെങ്കില്‍ ഇന്‍സ്റ്റഗ്രാം പേജ് ഫോളോ ചെയ്യണം. തുടര്‍ന്ന് മത്സര പോസ്റ്റില്‍ പേര്-ജില്ല-ലോകകപ്പ് ജേതാവായി പ്രവചിക്കുന്ന ടീം എന്ന ക്രമത്തില്‍ കമന്റ് ചെയ്യുകയും,പേജില്‍ പിന് ചെയ്തിരിക്കു ന്ന ശുചിത്വ സന്ദേശ പോസ്റ്റര്‍ ലൈക്ക് ചെയ്യുകയും വേണം.
ജൂലൈ 19 വൈകിട്ട് 5 വരെയാണ് മത്സരത്തില്‍ പങ്കെടുക്കാനുള്ള അവസരം.കൂടുതല്‍ വിശദാം ശങ്ങള്‍ www.suchitwamission.org വെബ്സൈറ്റിലും ശുചിത്വമിഷന്റെ സ്റ്റേറ്റ് ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം പേജുകളിലും ലഭിക്കും.
