പുലാപ്പറ്റ: മുലപ്പാല്‍ നല്കി കിടത്തിയ ആറുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചനിലയില്‍. പുലാപ്പറ്റ വെട്ടംപറമ്പത്ത് കിഴക്കേതില്‍ കൃഷ്ണകുമാര്‍, സുമിഷ ദമ്പതികളുടെ ആണ്‍കുട്ടി യുവാന്‍ ആണ് മരിച്ചത്.ബുധനാഴ്ച്ച രാവിലെ ഏഴ് മണിയോടെയാണ് സംഭവം. അച്ഛനും അമ്മയ്ക്കും അടുത്തു തന്നെ കിടത്തിയിരുന്ന കുട്ടിക്ക് അര്‍ധരാത്രിയില്‍ മുലപ്പാല്‍ കൊടുത്തിരുന്നു. രാവിലെയായിട്ടും ഉണരാതായതോടെ വീട്ടുകാര്‍ നോക്കിയപ്പോഴാണ് കുട്ടിയെ അനക്കമില്ലാത്തനിലയില്‍ കണ്ടത്. ഉടന്‍ മണ്ണാര്‍ക്കാട് സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരു ന്നു. മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങിയതാണോ മരണകാരണമെന്ന് പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മാത്രമേ പറയാന്‍കഴിയൂ എന്ന് ഡോക്ടര്‍ പറഞ്ഞു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി മഞ്ചേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ലോഡിങ് തൊഴിലാളിയാണ് കൃഷ്ണകുമാര്‍ സഹോദരി: അശ്വിത,