മണ്ണാര്‍ക്കാട്: ഡെങ്കിപ്പനി പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ഭാഗമായി വെള്ളിയാഴ്ച നഗരസഭാ പരി ധിയില്‍ ശുചിത്വഹര്‍ത്താല്‍ ആചരിക്കും. കൊതുകിന്റെ ഉറവിടനശീകരണം നടത്താനായി നഗരസഭയുടെ നേതൃത്വത്തില്‍ നടത്തുന്ന ഈ ഹര്‍ത്താല്‍ ഒരുമണിക്കൂര്‍ നീണ്ടുനില്‍ക്കും. അന്നേദിവസം രാവിലെ 10.30 മുതല്‍ 11.30വരെ മറ്റുപ്രവൃത്തികളെല്ലാം മാറ്റിവെച്ച് വീടുകള്‍, വ്യാപാര-വ്യവസായ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ ഓഫിസുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നി വയെല്ലാം ഉറവിടനശീകരണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകണമെന്ന് നഗരസഭാ അധികൃത ര്‍ അറിയിച്ചു.
ജൂണ്‍-30ന് നഗരസഭയില്‍ ചേര്‍ന്ന കൗണ്‍സിലര്‍മാരുടേയും ആരോഗ്യവകുപ്പ് പ്രതിനിധികളു ടേയും യോഗത്തിലാണ് ശുചിതഹര്ത്താല് ആചരിക്കാനുള്ള തീരുമാനമെടുത്തത്. വെള്ളം കെട്ടിക്കിടക്കുന്ന പാഴ്വസ്തുക്കള്, പൊട്ടിയപാത്രങ്ങള്‍, ചിരട്ടകള്‍, പൂച്ചെട്ടികള്‍, ടയറുകള്‍ തുടങ്ങിയ കൊതുക് വളരാന്‍ കാരണമാകുന്ന ഉറവിടങ്ങള്‍ കണ്ടെത്തി ഒഴിവാക്കണമെന്ന് നഗരസഭാ ചെയര്‍പേഴ്സണ്‍ കെ.സജ്ന പറഞ്ഞു.മണ്ണാര്‍ക്കാടിനെ ഡെങ്കിമുക്തമാക്കാനുള്ള മഹത്തായ യജ്ഞത്തില്‍ എല്ലാവരുടെയും സഹകരണമുണ്ടാകണമെന്നും ചെയര്‍പേഴ്സണ്‍ അഭ്യര്‍ഥിച്ചു.
നഗരസഭാ പരിധിയില്‍ ഡെങ്കിപ്പനി വ്യാപനം രൂക്ഷമായതോടെയാണ് നഗരസഭയും ആരോഗ്യ വകുപ്പും ചേര്‍ന്ന് യുദ്ധകാലാടിസ്ഥാനത്തില്‍ പ്രതിരോധം ശക്തിപ്പെടുത്തിയത്. ഇതിന്റെ ഭാഗമായി ആരോഗ്യവകുപ്പ് ആവിഷ്കരിച്ച മിഷന് സീറോ സോഴ്സിന്റെ ഭാഗമായി വീടുകളും സ്ഥാപനങ്ങളും സന്ദര്‍ശിച്ച് ഉറവിടനശീകരണവും കൊതുകുസാന്ദ്രതാ പഠനവും തുടരുകയാണ്. വെള്ളം ഒഴുക്കി കളയാന്‍ സാധിക്കാത്ത സംഭരണി പോലുള്ളവയില്‍ രാവസ്തുക്കള്‍ പ്രയോഗിച്ച് കൊതുകുകളെ നശിപ്പിക്കുകയാണ് ചെയ്യുന്നത്. കൂടാതെ രോഗം കൂടുതല്‍ കണ്ടുവരുന്ന വാര്‍ഡുകളില്‍ പ്രത്യേകശ്രദ്ധയും ചെലുത്തുന്നുണ്ട്. വിവിധ വാര്‍ഡുകള്‍ കേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തനങ്ങളില്‍ ആരോഗ്യപ്രവര്‍ത്തകര്‍, ജനപ്രതിനിധികള്‍, വിദ്യാര്‍ഥികള്‍, കുടുംബശ്രീ, ആശാപ്രവര്‍ത്തകര്‍ എന്നിവരെല്ലാം ഉള്‍പ്പെട്ട സംഘമാണ് നേതൃത്വം നല്‍കിവരുന്നത്.
മൂന്ന് ആഴ്ചകള്‍ പിന്നിട്ട ഈ പ്രവര്‍ത്തനങ്ങളുടെ ഫലമായി രോഗവ്യാപനത്തിലും വലിയ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. ജൂണ്‍ മാസത്തില്‍ നഗരസഭ പരിധിയില്‍ 221 ഡെങ്കികേസുകള്‍ റിപ്പോര്‍ട്ട ചെയ്തിടത്ത് ജൂലൈ 14വരെ 94 പേര്‍ക്ക് മാത്രമാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. അതേസമയം ഇടവിട്ടുള്ള മഴ കൊതുക് പെരുകാന്‍ സാധ്യതയുള്ളതുകൊണ്ട് തന്നെ ജനങ്ങള്‍ ജാഗ്രത കൈ വിടരുതെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ കെ. സുരേഷ്, പി.സുനില്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ അനിത, രമ്യ എന്നിവരുടെ നേതൃത്വത്തലാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്.
