രോഗവ്യാപനം കുറഞ്ഞതായി വിലയിരുത്തല്‍
മണ്ണാര്‍ക്കാട്: ഡെങ്കിപ്പനി വ്യാപനം തടയാന്‍ ആരോഗ്യവകുപ്പ് നടപ്പിലാക്കുന്ന ‘മിഷന് സീറോ സോഴ്സ്’ കര്‍മ്മപദ്ധതിയിലൂടെ രോഗപകര്‍ച്ച പകുതിയായി കുറഞ്ഞെന്ന് വിലയിരുത്തല്‍. രോഗംപരത്തുന്ന ഈഡിസ് കൊതുകുകളുടെ ഉറവിടങ്ങളെ പൂര്‍ണമായി നശിപ്പിച്ച് ആറ് ആഴ്ചക ള്‍ക്കുള്ളില്‍ താലൂക്കിനെ ഡെങ്കിപ്പനി മുക്തമാക്കുകയെന്ന ലക്ഷ്യത്തോടെയുള്ള പ്രവര്‍ത്തന ങ്ങള് മൂന്നാംഘട്ടത്തിലേക്ക് കടന്നു. വീടുകളിലോ സ്ഥാപനങ്ങളിലോ കൊതുക് വളരുന്ന സാഹ ചര്യം ഇനി കണ്ടെത്തിയാല്‍ മുന്നറിയിപ്പില്ലാതെ പൊതുജനാരോഗ്യനിയമപ്രകാരം കേസെടു ക്കുമെന്ന് അലനല്ലൂര്‍ ഹെല്‍ത്ത് ബ്ലോക്ക് സൂപ്പര്‍വൈസര്‍ ശ്രീജിത്ത് അമ്പ്രക്കാട്ട് അറിയിച്ചു.
പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള ശക്തമായ ഇടപെടലുകളിലൂടെ ഡെങ്കികേസു കളില്‍ വലിയ കുറവുണ്ടായത് ആശ്വാസം പകരുന്നു. ദൗത്യമാരംഭിച്ച ജൂണ്‍ 22 മുതല്‍ 29 വരെ യുള്ള കാലയളവില്‍ 240 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സ്ഥാനത്ത്, ജൂണ്‍ 30 മുതല്‍ ജൂലായ് എട്ടുവരെ ഇത് 119 ആയി കുറഞ്ഞതായി അധികൃതര്‍ അറിയിച്ചു. ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ എന്‍.എസ്.എസ്., എസ്.പി.സി., റെഡ്ക്രോസ് വിദ്യാര്‍ഥികള്‍, കുടുംബശ്രീ, ആശാപ്രവര്‍ത്തകര്‍, സന്നദ്ധ പ്രവര്‍ത്തകര്‍, ജനപ്രതിനിധികള്‍ എന്നിവരെ ഉള്‍പ്പെടുത്തി വ്യാപകമായ ഉറവിടനശീക രണവും കൊതുക് സാന്ദ്രതാ പഠനവുമാണ് നടന്നുവരുന്നത്. മണ്ണാര്‍ക്കാട് നഗരസഭയിലേയും, കുമരംപുത്തൂര്‍, തച്ചനാട്ടുകര പഞ്ചായത്തുകളിലേയും ചില വാര്‍ഡുകളില്‍ കൊതുക് സാന്ദ്രത യിലെ ഗൃഹഅനുപാത സൂചിക കൂടുതലാണെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തില്‍ ഇവിടങ്ങളെ ഹൈറിസ്ക് മേഖലയായി കണക്കാക്കി പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടു ത്തുകയും ചെയ്തിട്ടുണ്ട്.
പരിശോധനാവേളയില്‍ കൊതുക് വളരുന്ന സാഹചര്യം കണ്ടെത്തിയ വീടുകള്‍ക്കും സ്ഥാപന ങ്ങള്‍ക്കും ആരോഗ്യവകുപ്പ് നോട്ടീസും നല്‍കിയിട്ടുണ്ട്. രണ്ടാം ഘട്ടത്തില്‍ 30 ഓളം നോട്ടീസു കളാണ് നല്‍കിയിട്ടുള്ളത്. ചൊവ്വാഴ്ച നഗരസഭാ പരിധിയില്‍ നടത്തിയ ഗൃഹസന്ദര്‍ശനത്തില്‍ ആറു പേര്‍ക്ക് കൂടി നോട്ടിസ് നല്കിയിട്ടുള്ളതായി ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. അലനല്ലൂര്‍, കാഞ്ഞിരപ്പുഴ, കാരാകുര്‍ശ്ശി, കോട്ടോപ്പാടം, കുമരംപുത്തൂര്‍, തച്ചമ്പാറ, തച്ചനാട്ടുകര, തെങ്കര പഞ്ചായത്തുകളിലേയും, മണ്ണാര്‍ക്കാട് നഗരസഭകളിലേയും വിവിധ വാര്‍ഡുകള്‍ കേന്ദ്രീ കരിച്ചാണ് ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കി യിട്ടുള്ളത്. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍ ഉള്‍പ്പെട്ട പ്രത്യേക സംഘമാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതെന്ന് സി.എച്ച്.സി. സൂപ്രണ്ട് ഡോ.മുഫീദ അറിയിച്ചു.

വാര്‍ത്ത കോപ്പിയടിക്കുന്നവര്‍ ശ്രദ്ധിക്കുക: www.unveilnewser.comഎന്ന ഈ ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകള്‍ ഈ വെബ്സൈറ്റിന്റെ സ്വന്തം ഉത്തരവാദിത്തത്തിലുള്ളതാണ്. ഞങ്ങളുടെ അനുമതിയില്ലാതെ വാര്‍ത്തകള്‍ ഫോട്ടോ എടുത്തോ ഗൂഗിള്‍ ലെന്‍സ് (Google Lens / OCR) വഴിയോ കോപ്പി ചെയ്ത് വാട്സ്ആപ്പിലോ മറ്റ് സോഷ്യല്‍ മീഡിയയിലോ പ്രചരിപ്പിക്കുന്നത് പകര്‍പ്പവകാശ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കെതിരെ സൈബര്‍സെല്ലില്‍ പരാതിപ്പെടുന്നതായിരിക്കും. മാന്യമായ മാധ്യമപ്രവര്‍ത്തനത്തെ മാനിക്കുക, വാര്‍ത്തകള്‍ ലിങ്ക് സഹിതം നേരിട്ട് ഷെയര്‍ ചെയ്യുക.