മണ്ണാര്‍ക്കാട്: മലയോര മേഖലകളെ പ്രധാന പാതകളുമായി ബന്ധിപ്പിക്കുന്ന മലയോര ഹൈവേ യുടെ ജില്ലയിലെ ആദ്യ റീച്ചിലെ നിര്‍മാണ പ്രവൃത്തികള്‍ പുരോഗമിക്കുന്നു. മഴക്കാലമായതിനാ ല്‍ മഴവെള്ളച്ചാലുകള്‍, കലുങ്കുകള്‍ തുടങ്ങിയ കോണ്‍ക്രീറ്റ് ജോലികളിലാണ് ശ്രദ്ധ കേന്ദ്രീകരി ച്ചിരിക്കുന്നത്.കുമരംപുത്തൂര്‍, കോട്ടോപ്പാടം ഭാഗങ്ങളിലായാണ് ഇപ്പോള്‍ പ്രവൃത്തികള്‍ നടക്കു ന്നത്.
കുമരംപുത്തൂരില്‍ ചുങ്കം ജംങ്ഷന് സമീപവും എ.യു.പി. സ്കൂളിന് അടുത്തും മഴവെള്ളച്ചാല്‍ നിര്‍മാണം നടക്കുന്നു. കല്യാണിക്കാപ്പില് നഴ്സറിക്കടുത്ത് സംരക്ഷണഭിത്തിയും നിര്‍മിക്കുന്നുണ്ട്. കോട്ടോപ്പാടത്ത്, വേങ്ങയിലും ടൗണിലെ പെട്രോള്‍ പമ്പിന് സമീപത്തുമായാണ് മഴവെള്ളച്ചാല്‍ നിര്‍മാണം പുരോഗമിക്കുന്നത്. ആര്യമ്പാവ് റോഡ്, സി.എച്ച് ഓഡിറ്റോറിയം എന്നിവിടങ്ങളില്‍ കലുങ്ക് പ്രവൃത്തികളും ത്വരിതഗതിയിലാണ്. കൂടാതെ, ഭീമനാട് മുതല്‍ അത്താണിപ്പടി വരെയു ള്ള ഭാഗത്ത് കുഴികള്‍ അടച്ചു റോഡിന്റെ ഉപരിതലം നിരപ്പാക്കുന്ന പ്രവൃത്തികളും ഭീമനാട് ഭാഗത്ത് വൈദ്യുതി തൂണുകള്‍ മാറ്റുന്ന ജോലികളും നടന്നുവരികയാണ്.
കുമരംപുത്തൂര്‍ മുതല്‍ കാഞ്ഞിരംപാറ വരെയുള്ള 18.1 കിലോമീറ്റര്‍ ദൂരത്തില്‍ വൈദ്യുതി തൂണുകള്‍ മാറ്റാനായി കിഫ്ബി ഒരു കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്. കുമരംപുത്തൂര്‍, അലനല്ലൂര്‍, മേലാറ്റൂര്‍ ഇലക്ട്രിക്കല്‍ സെക്ഷനുകള്‍ക്ക് കീഴിലുള്ള തൂണുകളാണ് മാറ്റുന്നത്. എന്നാല്‍ വാട്ടര്‍ അതോറിറ്റിയുടെയും ജലനിധിയുടെയും കുടിവെള്ള പൈപ്പുകള്‍ മാറ്റുന്ന പ്രവൃത്തികള്‍ ഇതുവരെ തുടങ്ങിയിട്ടില്ല. കൂടാതെ അലനല്ലൂര്‍ ടൗണില്‍ ഉള്‍പ്പടെ ചിലഭാഗങ്ങ ളില്‍ റെവന്യു സര്‍വേ നടത്താത്തും പ്രവൃത്തികള്‍ വൈകാനിടവരുത്തുന്നു.കേരള റോഡ് ഫണ്ട് ബോര്‍ഡിന്റെ മേല്‍നോട്ടത്തില്‍ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ-ഓപ്പറേറ്റീവ് സൊ സൈറ്റിയാണ് രണ്ട് വര്‍ഷത്തെ കരാറില്‍ പ്രവൃത്തി നടത്തുന്നത്. കരാര്‍ കാലാവധി അവസാ നിക്കാന്‍ ഇനി ആറുമാസം മാത്രം ബാക്കിനില്‍ക്കെ, പ്രവൃത്തിയുടെ പകുതി പോലും പൂര്‍ത്തിയായിട്ടില്ല.
കഴിഞ്ഞവര്‍ഷം മെയ് മാസത്തില്‍ തുടങ്ങിയ പ്രവൃത്തികളില്‍ ഇതുവരെ 40ശതമാനത്തിനടുത്ത് മാത്രമേ കഴിഞ്ഞിട്ടുള്ളൂ. 12.5 കിലോമീറ്റര്‍ മഴവെള്ളച്ചാല്‍, 15 കലുങ്കുകള്‍, 250 മീറ്റര്‍ സംരക്ഷണ ഭിത്തി, 550 മീറ്റര്‍ കരിങ്കല്‍ക്കെട്ട് എന്നിവ മാത്രമാണ് ഇതിനകം പൂര്‍ത്തിയായത്.കോട്ടോപ്പാടം മുതല്‍ അലനല്ലൂര്‍ വരെയുള്ള 4.1 കിലോമീറ്റര്‍ ദൂരത്തില്‍ ആദ്യഘട്ട ടാറിങ് നടത്തിയതുമാത്ര മാണ് യാത്രക്കാര്‍ക്ക് ആശ്വാസമായിട്ടുള്ളത്. അതേസമയം ടാറിങ്ങിനായി ഒരുക്കിയ ഭീമനാട് മുതല്‍ അത്താണിപ്പടി വരെയുള്ള ഭാഗത്ത് എത്രയും വേഗം പ്രവൃത്തി നടത്തണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. കുമരംപുത്തൂര്‍ മുതല്‍ കോട്ടോപ്പാടം വരെയും, അലനല്ലൂര്‍ മുതല്‍ കാഞ്ഞിരം പാറ വരെയും റോഡിന്റെ ശോച്യാവസ്ഥ യാത്രക്കാരെ കുറച്ചൊന്നുമല്ല വലയ്ക്കുന്നത്. ഇത്രയും ദൂരം കഴിഞ്ഞ മെയ്മാസത്തോടെ ആദ്യഘട്ട ടാറിങ് നടത്താനാണ് ലക്ഷ്യമിട്ടെങ്കിലും ടാറിന്റെ വിലക്കയറ്റവും മറ്റുമാണ് തടസമായതെന്ന് അധികൃതര്‍ പറയുന്നു.

വാര്‍ത്ത കോപ്പിയടിക്കുന്നവര്‍ ശ്രദ്ധിക്കുക: www.unveilnewser.comഎന്ന ഈ ഓണ്‍ലൈന്‍ പോര്‍ട്ട ലില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകള്‍ ഈ വെബ്സൈറ്റിന്റെ സ്വന്തം ഉത്തരവാദിത്തത്തിലുള്ള താണ്. ഞങ്ങളുടെ അനുമതിയില്ലാതെ വാര്‍ത്തകള്‍ ഫോട്ടോ എടുത്തോ ഗൂഗിള്‍ ലെന്‍സ് (Google Lens / OCR) വഴിയോ കോപ്പി ചെയ്ത് വാട്സ്ആപ്പിലോ മറ്റ് സോഷ്യല്‍ മീഡിയയിലോ പ്രചരിപ്പിക്കുന്നത് പകര്‍പ്പവകാശ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കെതിരെ സൈബര്‍ സെല്ലില്‍ പരാതിപ്പെടുന്നതായിരിക്കും. മാന്യമായ മാധ്യമപ്രവര്‍ത്തനത്തെ മാനിക്കുക, വാര്‍ത്ത കള്‍ ലിങ്ക് സഹിതം നേരിട്ട് ഷെയര്‍ ചെയ്യുക.