മണ്ണാര്‍ക്കാട്: അംഗീകാരമില്ലാത്ത സ്കൂളുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് 2026 – 2027 അധ്യയന വര്‍ഷത്തേക്ക് മാത്രം ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റ് (ടി.സി.) ഇല്ലാതെ അംഗീകൃത സ്കൂ ളുകളില്‍ പ്രവേശനത്തിന് സര്‍ക്കാര്‍ പ്രത്യേക ഇളവ് അനുവദിച്ചു ഉത്തരവായി. അടുത്ത അധ്യയന വര്‍ഷം മുതല്‍ ഈ ആനുകൂല്യം ലഭിക്കില്ലെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു.
2009-ലെ വിദ്യാഭ്യാസ അവകാശ നിയമപ്രകാരം അംഗീകാരമില്ലാത്ത സ്കൂളുകള്‍ പ്രവര്‍ത്തി ക്കാന്‍ അനുമതിയില്ല. ഇത്തരം സ്കൂളുകളില്‍ നിന്ന് ടി. സി ലഭിക്കാത്ത സാഹചര്യത്തിലാണ് സര്‍ക്കാര്‍ ഇത്തവണ പ്രത്യേക ക്രമീകരണം ഏര്‍പ്പെടുത്തിയത്. ഇതനുസരിച്ച് രണ്ട് മുതല്‍ എട്ടാം ക്ലാസ് വരെ പ്രായത്തിന്റെ അടിസ്ഥാനത്തിലും, ഒന്‍പതും പത്തും ക്ലാസുകളിലേക്ക് പ്രായവും പ്രവേശന പരീക്ഷയും അടിസ്ഥാനമാക്കിയും പ്രവേശനം നല്‍കും.
എന്നാല്‍ 2027 മുതല്‍ ടി സി ഇല്ലാതെ പ്രവേശനത്തിന് ഇളവ് ഉണ്ടാകില്ലെന്നും, അംഗീകാരമില്ലാ ത്ത സ്കൂളുകളില്‍ പഠിക്കുന്ന കുട്ടികളെ ഈ വര്‍ഷം തന്നെ അംഗീകൃത സ്കൂളുകളിലേക്ക് മാറ്റിച്ചേര്‍ക്കാന്‍ രക്ഷിതാക്കള്‍ ശ്രദ്ധിക്കണമെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു.
