അലനല്ലൂര്‍ : എഫ്.എസ്.ഇ.ടി.ഒ. അലനല്ലൂര്‍ മേഖല കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ‘ധവളപത്രവും ബജറ്റും കേരള വികസനവും’ എന്ന വിഷയത്തില്‍ സായാഹ്ന സദസ്സ് നടത്തി. കെ.എസ്.ടി.എ. ജില്ലാ നിര്‍വാഹക സമിതി അംഗം കെ.കെ മണികണ്ഠന് ഉദ്ഘാടനം ചെയ്തു. എന്‍.ജി.ഒ. യൂണിയന് ജില്ലാ സെക്രട്ടേറിയറ്റ് അംഗം ഇന്ദിരാദേവി അധ്യക്ഷയായി. എന്‍.ജി.ഒ. യൂണിയന് ജില്ലാ ജോയിന്റ് സെക്രട്ടറി സി.മുഹമ്മദ് റഷീദ്, കെ.എസ്.ടി.എ. സബ്ജില്ലാ സെക്രട്ടറി പി.യൂസഫ്, ജോയിന്റ് സെക്രട്ടറി കെ. ഗോപാലകൃഷ്ണന്, ജില്ലാ കമ്മിറ്റി അംഗം കെ.രാജഗോപാല്‍ എന്നിവര്‍ സംസാരിച്ചു.
