മണ്ണാര്‍ക്കാട്: ബന്ധുവായ യുവാവിന്റെ മര്‍ദനമേറ്റ് വയോധിക കൊല്ലപ്പെട്ടു.തെങ്കര കരിമ്പന്ക്കുന്ന് ഉന്നതിയിലെ മാധവി (70) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് സഹോദരന്റെ മകനായ ശശി (32)യെ മണ്ണാര്‍ക്കാട് പൊലിസ് കസ്റ്റഡിയിലെടുത്തു. ചൊവ്വാഴ്ച ഉച്ചയോടെയാണ് സംഭവം. മരവടി കൊണ്ട് തലയ്ക്കടിച്ചതായാണ് വിവരം. ഗുരുതരമായി പരിക്കേറ്റ മാധവിയെ ആദ്യം മണ്ണാര്‍ക്കാട്ടെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് പാലക്കാട് ജില്ലാ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ശശി മാനസിക വെല്ലുവിളി നേരിടുന്നയാളാണെന്ന് പറയപ്പെടുന്നു. മണ്ണാര്‍ക്കാട് പൊലിസ് തുടര്‍നടപടികള്‍ സ്വീകരിച്ചു.
