നാലു വർഷ ബിരുദ പ്രോഗ്രാം: കോളേജ് ട്രാൻസ്ഫർ 15 വരെ പ്രവേശനം നേടാം
2026 – 2027 അധ്യയന വർഷത്തെ നാലു വർഷ ബിരുദ പ്രോഗ്രാമുകളുടെ മൂന്ന്, അഞ്ച് സെമസ്റ്ററുകളിലേക്ക് കോളേജ് ട്രാൻസ്ഫർ വഴി പ്രവേശനം നേടുന്നതിനുള്ള സമയം ജൂലൈ 15-ന് വൈകീട്ട് 05.00 മണി വരെ നീട്ടി.
പേരാമ്പ്ര റീജിയണൽ സെന്ററിൽ സീറ്റൊഴിവ്
പേരാമ്പ്ര ചാലിക്കരയിലുള്ള കാലിക്കറ്റ് സർവകലാശാലാ റീജിയണൽ സെന്ററിൽ എം.എസ്.ഡബ്ല്യൂ., എം.സി.എ. പ്രോഗ്രാമുകൾക്ക് ജനറൽ – സംവരണ സീറ്റൊഴിവുണ്ട്. റാങ്ക് ലിസ്റ്റിലുൾപ്പെട്ടവർക്ക് യോഗ്യതാ സർട്ടിഫിക്കറ്റുകൾ സഹിതം ജൂലൈ 16-ന് രാവിലെ 10.00 മണിക്ക് സെന്ററിൽ ഹാജരായി പ്രവേശനം നേടാം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 8594039556, 0496 2991119, 9656913319.
വിദൂരവിഭാഗം ഓൺലൈൻ ക്ലാസ് റെക്കോഡിങ്: അധ്യാപകർക്ക് അപേക്ഷിക്കാം
കാലിക്കറ്റ് സർവകലാശാലാ വിദൂര ഓൺലൈൻ വിദ്യാഭ്യാസ കേന്ദ്രത്തിൽ പുതുതായി ആരംഭിക്കുന്ന ഓൺലൈൻ കോഴ്സുകളുടെ വീഡിയോ ക്ലാസുകൾ റെക്കോഡ് ചെയ്യുന്നതിന് വിദഗ്ധ അധ്യാപകരുടെ പാനൽ തയ്യാറാക്കുന്നു. സർവകലാശാലാ പഠനവകുപ്പുകളിലെയും അഫിലിയേറ്റഡ് കോളേജുകളിലെയും അധ്യാപകർക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവർ വിദൂരവിഭാഗം വെബ്സൈറ്റിൽ നൽകിയിട്ടുള്ള ഗൂഗിൾ ഫോം, കോളേജ് പ്രിൻസിപ്പൽ / വകുപ്പ് മേധാവിയുടെ ശുപാർശയോടു കൂടി ജൂലൈ 28-നകം സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 0494 2407494.
ഹിന്ദി ഗസ്റ്റ് അധ്യാപക നിയമനം
കാലിക്കറ്റ് സർവകലാശാലാ ക്യാമ്പസിലെ സെന്റർ ഫോർ കമ്പ്യൂട്ടർ സയൻസ് ആന്റ് ഇൻഫർമേഷൻ ടെക്നോളജിയിൽ ( സി.സി.എസ്.ഐ.ടി. ) 2026 – 27 അധ്യയന വർഷത്തെ ബി.എസ് സി. ( എ.ഐ. ) പ്രോഗ്രാമിന്റെ ഹിന്ദി വിഷയം കൈകാര്യം ചെയ്യുന്നതിന് ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. യോഗ്യത : പി.ജി., നെറ്റ്. പി.എച്ച്.ഡി. ഉള്ളവർക്ക് മുൻഗണന ലഭിക്കും. മേൽ പറഞ്ഞ യോഗ്യതയുള്ളവരുടെ അഭാവത്തിൽ നെറ്റ് ഇല്ലാത്തവരെയും പരിഗണിക്കും. അഭിമുഖം : ജൂലൈ 20-ന് രാവിലെ 11.00 മണിക്ക് കാലിക്കറ്റ് സർവകലാശാലാ ക്യാമ്പസിലെ സി.സി.എസ്.ഐ.ടി.യിൽ നടക്കും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 9446961885.
ഓഡിറ്റ് കോഴ്സ് പരീക്ഷ
വിദൂര ഓൺലൈൻ വിദ്യാഭ്യസ വിഭാഗത്തിലെ ( CBCSS ) 2021, 2022, 2023 പ്രവേശനം ബി.എ., ബി.കോം., ബി.ബി.എ. വിദ്യാർഥികളിൽ ആറ് സെമസ്റ്ററുകളിലെയും എല്ലാ പേപ്പറുകളും ജയിക്കുകയും ഒന്ന് മുതൽ നാല് വരെയുള്ള ഓഡിറ്റ് കോഴ്സ് ജയിക്കാത്തതിനാൽ ബിരുദം പൂർത്തീകരിക്കാൻ കഴിയാത്തതുമായവർക്ക് ഓഡിറ്റ് കോഴ്സ് ഓഫ്ലൈൻ പരീക്ഷ നടത്തും. വ്യക്തിഗത അപേക്ഷയിന്മേൽ വിദൂര ഓൺലൈൻ വിദ്യാഭ്യസ വിഭാഗത്തിൽ ചൊവ്വ, വെള്ളി ദിവസങ്ങളിലാണ് പരീക്ഷ. വിശദ വിജ്ഞാപനം വെബ്സൈറ്റിൽ. ഫോൺ : 0494 2407494, 2407356.
ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷ
കോഴ്സ് പൂർത്തിയാക്കിയിട്ടും എല്ലാ നോർമൽ സപ്ലിമെന്ററി അവസരങ്ങളും നഷ്ടമായവർക്കുള്ള വിദൂരവിഭാഗം (2013 പ്രവേശനം) ബാച്ചിലർ ഓഫ് ഇന്റീരിയർ ഡിസൈൻ നാലാം സെമസ്റ്റർ സെപ്റ്റംബർ 2022 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകൾ ആഗസ്റ്റ് 14-നും മൂന്നാം സെമസ്റ്റർ പരീക്ഷകൾ ആഗസ്റ്റ് 21-നും തുടങ്ങും. കേന്ദ്രം : ടാഗോർ നികേതൻ, കാലിക്കറ്റ് സർവകലാശാലാ ക്യാമ്പസ്. വിശദമായ സമയക്രമം വെബ്സൈറ്റിൽ.
ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷാഫലം
മൂന്നാം സെമസ്റ്റർ എം.കോം. (CBCSS – 2019 സ്കീം – 2021 പ്രവേശനം) സെപ്റ്റംബർ 2025 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 23 വരെ അപേക്ഷിക്കാം.
വിദൂരവിഭാഗം മൂന്നാം സെമസ്റ്റർ എം.കോം. (CBCSS – SDE – 2020 പ്രവേശനം) സെപ്റ്റംബർ 2024 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 25 വരെ അപേക്ഷിക്കാം.
ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പുനർമൂല്യനിർണയഫലം
രണ്ടാം സെമസ്റ്റർ എം.കോം., വിദൂരവിഭാഗം നാലാം സെമസ്റ്റർ എം.എ. ഇക്കണോമിക്സ് സെപ്റ്റംബർ 2025 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകളുടെ പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു.
മൂന്നാം സെമസ്റ്റർ ബി.എസ് സി., ബി.സി.എ. ( CUCBCSS ) സെപ്റ്റംബർ 2022 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകളുടെ പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു.
സൂക്ഷ്മപരിശോധനാഫലം
ഒന്ന്, മൂന്ന് സെമസ്റ്റർ എം.ബി.എ. റഗുലർ / സപ്ലിമെന്ററി പരീക്ഷകളുടെയും ഒന്നാം സെമസ്റ്റർ എം.ബി.ഇ. റഗുലർ / സപ്ലിമെന്ററി പരീക്ഷകളുടെയും സൂക്ഷ്മപരിശോധനാഫലം പ്രസിദ്ധീകരിച്ചു.
പുനർമൂല്യനിർണയഫലം
ബി.ബി.എ. എൽ.എൽ.ബി. ഹോണേഴ്സ് മൂന്നാം സെമസ്റ്റർ (2018 പ്രവേശനം) ഏപ്രിൽ 2026, മൂന്നാം സെമസ്റ്റർ (2019 മുതൽ 2024 വരെ പ്രവേശനം) നവംബർ 2025, അഞ്ചാം സെമസ്റ്റർ (2019 മുതൽ 2023 വരെ പ്രവേശനം) നവംബർ 2025 റഗുലർ / സപ്ലിമെന്ററി പരീ ക്ഷകളുടെയും എൽ.എൽ.ബി. യൂണിറ്ററി മൂന്നാം സെമസ്റ്റർ (2020 മുതൽ 2024 വരെ പ്രവേശനം) നവംബർ 2025 റഗുലർ / സപ്ലിമെന്ററി പരീക്ഷകളുടെയും – സൂക്ഷ്മപരിശോധന / പുനർമൂല്യനിർണയ ഫലങ്ങൾ പ്രസിദ്ധീകരിച്ചു.
