പാലക്കാട്: ജില്ലാ ആശുപത്രിയെ 2028-ഓടെ പൂര്‍ണ്ണ സജ്ജമാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ മുരളീധരന്. ജില്ലാ ആശുപത്രി സന്ദര്‍ശനവും കിഫ്ബി പദ്ധതികളുടെ അവലോകനവും നിര്‍വ ഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. അടുത്ത നവംബറില്‍ ജില്ലാ ആശുപത്രിയുടെ പുതിയ കെട്ടിടത്തിന്റെ നിര്‍മാണവും ഇന്കെല്ല് ഏറ്റെടുത്ത പ്രവൃത്തികള്‍ 18 മാസത്തിനകവും പൂര്‍ത്തിയാക്കുമെന്നും മന്ത്രി അറിയിച്ചു.ഇതോടെ സൗകര്യങ്ങളില്‍ വലിയ മാറ്റമുണ്ടാകുമെന്ന് മന്ത്രി യോഗത്തില്‍ വിലയിരുത്തി.
ആശുപത്രിയില്‍ നിലവിലുള്ള ഒഴിവുകള്‍ വേഗത്തില്‍ നികത്താനുള്ള നടപടികള്‍ സ്വീകരി ക്കും. നിലവിലുള്ള ഫണ്ടുകളോടൊപ്പം എം.പി. ഫണ്ടും, എം. എല്‍.എ. ഫണ്ടും ആശുപത്രി വികസനത്തിനായി ഉപയോഗിക്കുന്നത് പരിഗണിക്കണമെന്നും, ചില വിദേശ കമ്പനികള്‍ സ്വകാര്യ ആശുപത്രികളെ വിലക്കെടുക്കുകയും സര്‍ക്കാര്‍ ആശുപത്രികള്‍ മോശമെന്ന് ചിത്രീകരിക്കുന്ന പ്രവണത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും മന്ത്രിസൂചിപ്പിച്ചു.
ജില്ലാ ആശുപത്രി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ രമേഷ് പിഷാരടി എം.എല്‍.എ., ജില്ലാ പഞ്ചായത്ത് ആക്ടിങ് പ്രസിഡന്റ് എന്‍.സരിത, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ എ.കെ ഷീലാദേവി, ഡി.എം.ഒ. ഡോ.കെ.ബിന്ദു തോമസ്, സൂപ്രണ്ട് ഇന്‍ചാര്‍ജ് ഡോ. കെ.പി അഹമ്മദ് അഫ്സല് തുടങ്ങിയവര്‍ പങ്കെടുത്തു.
