മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് എം.ഇ.എസ്. ഹയര്‍ സെക്കന്ററി സ്കൂളില്‍ സോഷ്യല്‍ സയന്‍സ് ക്ലബ് പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനവും ലോക ജനസംഖ്യാ ദിനാചരണ സെമിനാറിന്റെ അവതരണ വും സംഘടിപ്പിച്ചു. മണ്ണാര്‍ക്കാട് ഡെപ്യൂട്ടി തഹസില്‍ദാര്‍ അബ്ദുല്‍ സലീം നിര്‍വഹിച്ചു. പ്രധാനാ ധ്യാപകന് പി.അന്‍വര്‍ സാദത്ത് അധ്യക്ഷനായി.ക്ലബ് കണ്‍വീനര്‍ ഹസീന മറ്റ് അധ്യാപകരായ ഷാനവാസ്, അബ്ദുള്‍ ജലീല്‍, ടി.പി മന്‍സൂര്‍, മുഹമ്മദാലി തുടങ്ങിയവര്‍ സംസാരിച്ചു.
