മണ്ണാര്‍ക്കാട്: 2026 അധ്യയന വര്‍ഷത്തെ എഞ്ചിനീയറിങ് കോഴ്സുകളിലേയ്ക്കുളള രണ്ടാംഘട്ട അലോട്ട്മെന്റ്, ആര്‍ക്കിടെക്ചര്‍ കോഴ്സിലേയ്ക്കുള്ള ഒന്നാംഘട്ട അലോട്ട്മെന്റ് നടപടികള്‍ ആരംഭിച്ചു. എഞ്ചിനീയറിങ് കോഴ്സുകളിലേയ്ക്കുളള രണ്ടാംഘട്ട അലോട്ട്മെന്റിനായി ഓപ്ഷന് കണ്ഫര്മേഷന് നടത്തുന്നതിനും, 2026-ലെ ആര്‍ക്കിടെക്ച്ചര്‍ കോഴ്സുകളിലേയ്ക്കുള്ള പ്രവേശനത്തിനായി യോഗ്യത നേടി ആര്‍ക്കിടെക്ച്ചര്‍ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ളവര്‍ക്ക് ഈ ഘട്ടത്തില്‍ ഓപ്ഷനുകള്‍ രജിസ്റ്റര്‍ ചെയ്യുന്നതിനുമുള്ള അവസരം ലഭ്യമാക്കിയിട്ടുണ്ട്.
ഈ ഘട്ടത്തില്‍ പുതുതായി ഓപ്ഷന് രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് ജൂലായി രണ്ടിലെ വിജ്ഞാപന പ്രകാരമുളള ഓപ്ഷന് രജിസ്ട്രേഷന് ഫീസ് ബാധകമായിരിക്കും. ജൂലൈ 16 രാത്രി 11.59 വരെ ലഭിക്കുന്ന ഓപ്ഷനുകളുടെ അടിസ്ഥാനത്തില്‍ എഞ്ചിനീയറിങ് കോഴ്സുകളിലേയ്ക്കുള്ള രണ്ടാം ഘട്ട താത്കാലിക അലോട്ട്മെന്റ്, ആര്‍ക്കിടെക്ച്ചര്‍ കോഴ്സുകളിലേയ്ക്കുള്ള ഒന്നാം ഘട്ട താത്കാലിക അലോട്ട്മെന്റ് എന്നിവ ജൂലൈ 17ന് പ്രസിദ്ധീകരിക്കും. വിശദവിവരങ്ങള്‍ക്ക് പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in എന്ന വെബ്സൈറ്റിലെ വിജ്ഞാപനം കാണുക. ഫോണ്‍: 0471-2332120, 0471-2338487.
