കാരാകുര്‍ശ്ശി: സത്യന് ചെര്‍പ്പുളശ്ശേരി സംവിധാനം ചെയ്ത നന്ദിനി എന്ന ഹ്രസ്വചിത്രത്തിന്റെ പ്രദര്‍ശനം വാഴമ്പുറം ഷിബി ഓഡിറ്റോറിയത്തില്‍ നടന്നു.അനന്തക്രിയേഷന്സിന്റെ ബാനറില്‍ ജയന് ജോയ് നിര്‍മിച്ച ചിത്രത്തില്‍ രമ്യ ജയബാലനാണ് കേന്ദ്രകഥാപാത്രമായി എത്തുന്നത്. ചടങ്ങില്‍ ചലച്ചിത്ര നിരൂപകന് ജി.പി രാമചന്ദ്രന്, ബാലതാരം ദേവനന്ദ എന്നിവര്‍ മുഖ്യാതിഥി യായി. എഴുത്തുകാരന് എം.കൃഷ്ണദാസ് അധ്യക്ഷനായി. സംവിധായകന് സത്യന് ചെര്‍പ്പുളശ്ശേരി, പ്രൊഡക്ഷന്‍ കണ്ട്രോളര് രാജേഷ് അടയ്ക്കാപുത്തൂര്‍, ചലച്ചിത്രപ്രവര്‍ത്തകരായ ജയബാലന്‍, എം.അലി, വി.കെ ശ്രീജിത്ത്, ചന്ദ്രശേഖര്‍ തുടങ്ങിയവര്‍ സംസാരിച്ചു. അനന്ത ക്രിയേഷന്‍സ് എന്ന യുട്യൂബ് ചാനലിലൂടെ ചിത്രം പ്രേക്ഷകരിലേക്കെത്തിക്കുമെന്ന് അണിയറ പ്രവര്‍ത്തകര്‍ അറി യിച്ചു.
