എടത്തനാട്ടുകര: സുബ്രതോ മുഖര്‍ജി മണ്ണാര്‍ക്കാട് സബ്ജില്ല ഫുട്ബോള്‍ മത്സരത്തില്‍ സബ്ജൂനിയര് വിഭാഗത്തില്‍ എടത്തനാട്ടുകര ഗവ. ഓറിയന്റല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍ ജേതാക്കളായി. അലനല്ലൂര്‍ ഗവ. ഹൈസ്കൂള്‍ മൈതാനില്‍ നടന്ന ഫൈനല്‍ മത്സരത്തില്‍ മണ്ണാര്‍ക്കാട് എം.ഇ. എസ്. ഹൈസ്കൂളിനെ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് എടത്ത നാട്ടുകര സ്കൂള്‍ ടീം ജേതാക്കളായത്.ജില്ലാ മത്സരത്തിന് യോഗ്യതയും നേടി. വിജയികളെ ജി.ഒ.എച്ച്.എസ്. എസ്. പി.ടി.എ., സ്റ്റാഫ് കൗണ്‍സില്‍ എന്നിവ അഭിനന്ദിച്ചു. പി.ടി.എ. പ്രസിഡന്റ് പി. അഹമ്മദ് സുബൈര്‍ ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ എസ്. പ്രതീഭ അധ്യക്ഷനായി.
പ്രധാനാധ്യാപകന് കെ.എ. അബ്ദുമനാഫ്, സീനിയര്‍ അസിസ്റ്റന്റ് പി. ഹംസക്കുട്ടി, കായികാ ധ്യാപകന് എസ്. കാര്‍ത്തി, അധ്യാപകയായ പി. അബ്ദുല്‍ ലത്തീഫ്, കെ. ശിവദാസന്‍, സി. ബഷീര്‍ എന്നിവര്‍ പങ്കെടുത്തു.
