മണ്ണാര്‍ക്കാട്: കേരള വ്യാപാരി വ്യവസായി ഏകോപനസമിതി മണ്ണാര്‍ക്കാട് യൂണിറ്റ് ‘മികവ് 2026’ അവാര്‍ഡ് സംഗമം പൊതുവിദ്യാഭ്യാസ ന്യൂനപക്ഷ ക്ഷേമവകുപ്പ് മന്ത്രി ഉദ്ഘാടനം ചെയ്തു. മണ്ണാര്‍ക്കാട് റൂറല്‍ ബാങ്ക് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍, ഏകോപന സമിതി അംഗങ്ങ ളില്‍ എസ്.എസ്.എല്‍.സി., പ്ലസ്ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയവരെയും, മറ്റുമേഖലക ളില്‍ മികവുതെളിയിച്ചവരെയും ആദരിച്ചു. മന്ത്രി എന്‍.ഷംസുദ്ദീന് മണ്ണാര്‍ക്കാട്ടെ വ്യാപാരി സമൂഹത്തിന്റെ ആദരവും നല്കി.
യൂണിറ്റ് പ്രസിഡന്റ് രമേശ് പൂര്‍ണ്ണിമ അധ്യക്ഷനായി. ലഹരിക്കെതിരെ സര്‍ക്കാര്‍ നടപ്പിലാക്കുന്ന ഓപ്പറേഷന് തൂഫാന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മണ്ണാര്‍ക്കാട്ടെ മുഴുവന്‍ വ്യാപാരികളെയും കുടുംബാംഗങ്ങളെയും തൂഫാന് വാരിയറായി പ്രഖ്യാപിച്ചു. മണ്ണാര്‍ക്കാട് എസ്.ഐ. വി.വിവേക് ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ലഹരി വിരുദ്ധ ദിനത്തില്‍ പ്രസ് ക്ലബ് മണ്ണാര്ക്കാ ടും യൂത്ത് വിങും ചേര്‍ന്ന് നടത്തിയ സൗഹൃദ ഫുട്ബോള്‍ മത്സരത്തിലെ ട്രോഫികളും വിതര ണം ചെയ്തു.
ജില്ലാ പ്രസിഡന്റ് ബാബു കോട്ടയില്‍ മുഖ്യാതിഥിയായി. നേതാക്കളായ ബാബു മൈക്രോടെക്, ജയശങ്കര്‍, എന്‍.ആര് സുരേഷ്, സജി ജനത, കൃഷ്ണകുമാര്‍, പി.യു ജോണ്സണ്, മുഹമ്മദാലി, ഷമീര്‍, യൂണിയന്, ഡേവിസ് തുടങ്ങിയവര്‍ സംസാരിച്ചു.
