മണ്ണാര്‍ക്കാട്: വിദ്യാര്‍ഥികളെ ആദരിക്കുന്ന പരിപാടിയിലേക്ക് വന്ന് സദസിലിരിക്കുന്ന വിദ്യാര് ഥികളെ വേദിയിലേക്ക് വിളിച്ചുവരുത്തി അപമാനിച്ച മുന്‍ ഉന്നതവിദ്യാഭ്യസ മന്ത്രി കെ.ടി ജലീല്‍ മാപ്പു പറയണമെന്ന് കെ.എസ്.യു. മണ്ണാര്‍ക്കാട് നിയോജകമണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. വിദ്യാ ര്‍ഥികളെ മാനസികമായി തളര്‍ത്തുന്ന നടപടിയാണ് മുന്‍മന്ത്രിയുടെ ഭാഗത്ത് നിന്നുണ്ടായത്. ഇത് സംബന്ധിച്ച് ബാലാവകാശ കമ്മീഷന് പരാതി നല്‍കിയതായും നിയോജകമണ്ഡലം ഭാരവാഹി കള്‍ അറിയിച്ചു.
