മണ്ണാര്‍ക്കാട്:മുന്‍മന്ത്രി കെ.ടി ജലീല്‍ അനുമോദനവേദിയില്‍ കുട്ടികളെ അപമാനിച്ചെ ന്നാരോപിച്ച് എം.എസ്.എഫ്. നിയോജക മണ്ഡലം കമ്മിറ്റി നഗരത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. ജില്ലാ സെക്രട്ടറി ഇര്‍ഷാദ് കൈതച്ചിറ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് അഡ്വ. ടി.കെ മുഹമ്മദ് സഫ്വാന് അധ്യക്ഷനായി. നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി ഫരീദ് കച്ചേരിപ്പറമ്പ്, ട്രഷറര്‍ ഫര്സീന് അലനല്ലൂര്‍, മറ്റുഭാരവാഹികളായ മുസ്തഫ പൂക്കാടഞ്ചേരി, അന്‍ഷാദ് വാഫി, ഷാമില്‍ കോല്‍ക്കളത്തില്‍, ജാബിര്‍, മന്‍സൂര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
