മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് നടന്ന വിദ്യാര്‍ഥി അനുമോദന ചടങ്ങില്‍ പങ്കെടുത്ത കുട്ടികളെ മുന്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി ജലീല്‍ പരസ്യമായി അപമാനിച്ചെന്ന് വിവാദം. നഗരസഭയിലെ 19, 20, 22 വാര്‍ഡുകളിലെ വിജയികളെ അനുമോദിക്കാനായി നടത്തിയ കൗണ്‍സിലര്‍ അവാര്‍ഡ് മെറിറ്റ് ഈവനിങ്ങിലാണ് സംഭവമുണ്ടായത്.
കുട്ടികളോട് അക്ഷരമറിയില്ലേയെന്ന് ചോദിച്ച മുന്‍മന്ത്രി, മേല്‍വിലാസം തെറ്റിച്ചെഴുതിയ ഒരു കുട്ടിയെ സ്റ്റേജിലേക്ക് വിളിച്ചുവരുത്തി പരസ്യമായി അപമാനിച്ചുവെന്നാണ് റിപ്പോര്‍ട്ട്. ഇതു കൂടാതെ ഹിന്ദിയില്‍ എ-പ്ലസ് ലഭിച്ച കുട്ടികളോട് എഴുന്നേറ്റ് നില്ക്കാന് ആവശ്യപ്പെടുകയും അവരോട് ‘സംസം’ എന്ന വാക്കിന്റെ അര്‍ഥം ചോദിച്ച് മൈക്കിലുൂടെ ഉത്തരം പറയാന്‍ നിര്‍ബ ന്ധിക്കുകയും ചെയ്തു. വേദിയില്‍ വെച്ച് കുട്ടിയുടെ ചെവിയില്‍ നുള്ളുന്നതിന്റേതുള്പ്പടെയുള്ള ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ജലീലിന്റെ പ്രവൃത്തിക്കെതിരെ വ്യാപകവിമര്‍ശനമാണ് ഉയര്‍ന്നത്. എന്നാല്‍ സംഭവത്തില്‍ വിശദീകരണവുമായി കെ.ടി ജലീല്‍ രംഗത്തെത്തി. കുട്ടികള്‍ ക്ക് പിശകുകള്‍ സംഭവിച്ചാല്‍ തമാശയിലും കാര്യത്തിലും അത് ചൂണ്ടിക്കാണിച്ചുനല്കലാണ് മുതിര്‍ന്നവരുടെ ചുമതലയെന്ന് അദ്ദേഹം ഫെയ്സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
ചിരിച്ചുകൊണ്ട് കുട്ടിയുടെ ചെവിയില്‍ പിടിച്ചുവെന്നത് ശരിയാണെന്നും അപ്പോള്‍ അവനും ചിരിക്കുകയാണ് ഉണ്ടായത്. ദൃശ്യങ്ങളില്‍ മുഖം ബ്ലറര്‍ ആക്കിയതിനാലാണ് ഇത് കാണാത്തത്. ചെവിക്ക് നുള്ളുകയോ വേദനിപ്പിക്കുകയോ ചെയ്തിട്ടില്ല.അതെന്റെ രീതിയുമല്ല. ആകുട്ടിയോട് ചോദിച്ചാല്‍ അത് ബോധ്യമാകും. ഏതെങ്കിലും രക്ഷിതാക്കള്‍ക്കോ, വിദ്യാര്‍ഥികള്‍ക്കോ തന്റെ പ്രസംഗം പ്രയാസമുണ്ടാക്കിയതായി പറഞ്ഞാല്‍ തീര്‍ച്ചയായും അത് പരിഗണിക്കുമെന്നും അദ്ദേഹം ഫെയ്സ്ബുക്ക് പോസ്റ്റില്‍ ചൂണ്ടിക്കാട്ടി. വേദിയില്‍ വെച്ച് അപമാനിക്കപ്പെട്ടതായി തോന്നിയിട്ടില്ലെന്നും രക്ഷിതാക്കളും അധ്യാപകരും പറയുന്നത് പോലെയാണ് തോന്നിയതെന്നും ചില വിദ്യാര്‍ഥികളും പ്രതികരിച്ചു.
