മണ്ണാര്‍ക്കാട്: നഗരസഭയിലെ 19, 20, 22 വാര്‍ഡുകളിലെ എസ്.എസ്.എല്‍.സി., പ്ലസ്ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെ അനുമോദിക്കുന്നതിനായി കൗണ്‍സിലര്‍ അവാര്‍ഡ് മെറിറ്റ് ഈവനിങ് സംഘടിപ്പിച്ചു. ജി.എം.യു.പി. സ്കൂളില്‍ നടന്ന ചടങ്ങ് മുന്‍മന്ത്രി കെ.ടി ജലീല്‍ ഉദ്ഘാടനം ചെയ്തു. ഏത് കാര്യത്തെ കുറിച്ചും ചോദിച്ച് മനസിലാക്കി അറിവ് നേടുന്നവരായി കുട്ടികള്‍ മാറണമെന്നും പഠിക്കുന്ന കാര്യങ്ങള്‍ പ്രായോഗികജീവിതത്തില്‍ എത്രത്തോളം പ്രയോജനപ്പെടുന്നുണ്ടെന്ന് തിരിച്ചറിയാനും സാധിക്കണമെന്നും അദ്ദേഹം പറഞ്ഞു.വാര്‍ഡ് കൗണ്‍സിലര്‍ കെ.ഖദീജ അധ്യക്ഷയായി. സി.പി.എം. ഏരിയ സെക്രട്ട റി എന്‍.കെ നാരായണന് കുട്ടി, ലോക്കല്‍ സെക്രട്ടറി കെ.മന്‍സൂര്‍, അനീസ് ഗസന്‍ഫര്‍, കെ.ബിന്ദു, പി.റെജീന, പി.വിജയന്, ഷെരീഫ് എന്നിവര്‍ സംസാരിച്ചു. ഉന്നതവിജയം നേടിയ 90ലധികം വിദ്യാ ര്ഥികളെയാണ് ചടങ്ങില്‍ ആദരിച്ചത്.
