മണ്ണാര്‍ക്കാട്: സര്‍ക്കാര്‍ ഫണ്ടിനു പുറമെ സി.എസ്.ആര്. ഫണ്ട് ഉപയോഗിച്ചും സര്‍ക്കാര്‍ ആശു പത്രികളുടെ അടിസ്ഥാന സൗകര്യ വികസനത്തിന് നടപടികള്‍ സ്വീകരിക്കുമെന്ന് ആരോഗ്യ മന്ത്രി കെ.മുരളീധരന് പറഞ്ഞു. ആരോഗ്യവകുപ്പിന്റെ പ്രോഗ്രസ്സ് റിപ്പോര്‍ട്ടായ ആരോഗ്യവകു പ്പിലെ അന്‍പത് വിസ്മയ ദിനങ്ങളുടെ പ്രകാശനവും പരിപാടിയുടെ ഉദ്ഘാടനവും ഗവ. മെഡിക്ക ല്‍ കോളേജ് ഓഡിറ്റോറിയത്തില്‍ നിര്‍വ്വഹിക്കുകയായിരുന്നു മന്ത്രി.
ചികിത്സ, മരുന്ന്, കിടക്ക എന്നിവ രോഗിയുടെ അവകാശമാണെന്ന സമീപനത്തിലൂന്നിയുള്ള പ്രവര്‍ത്തനങ്ങളുമായാണ് ആരോഗ്യവകുപ്പ് മുന്നോട്ട് പോകുന്നത്. സംസ്ഥാനത്തെ എല്ലാ മെഡി ക്കല്‍ കോളജുകളിലും രോഗികള്‍ക്ക് കിടക്ക ഉറപ്പാക്കാനുള്ള നടപടികള്‍ സ്വീകരിച്ചു വരികയാ ണ്. കൂടാതെ രോഗികളുടെ എണ്ണത്തിനനുസരിച്ച് ഡോക്ടര്‍മാരുടെ സേവനം ക്രമപ്പെടുത്തതിനു ള്ള നടപടികള്‍ സ്വീകരിക്കും. സംസ്ഥാനത്തെ മുഴുവന്‍ സര്‍ക്കാര്‍ ആശുപത്രികളുടെ സ്ഥലപരി മിതി സംബന്ധിച്ച് വിശദമായ പഠനം നടത്തുകയും അതിനനുസരിച്ച് രോഗികള്‍ക്ക് ആവശ്യമായ കിടക്കകള്‍ സജ്ജമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും. കെട്ടിടങ്ങള്‍ അടച്ചിടുന്നത് ഒഴിവാക്കും.
സ്പെഷ്യലൈസ്ഡ് ഡോക്ടര്‍മാരെ സ്പെഷ്യലൈസ്ഡ് സൗകര്യങ്ങളുള്ള ആശുപത്രികളില്‍ മാത്രം നിയമിക്കും. വിദേശത്തു പഠിച്ച മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് ഹൗസ് സര്‍ജന്‍സി ചെയ്യുന്നതിന് സംവിധാനം ഉണ്ടാക്കും. കൂടാതെ അന്യസംസ്ഥാനങ്ങളില്‍ പഠനം പൂര്‍ത്തിയാക്കിയ നഴ്സിങ് വിദ്യാര്‍ഥികള്‍ക്ക് രജിസ്ട്രേഷന് ലഭ്യമാക്കാനുള്ള നടപടി സ്വീകരിക്കും.ആരോഗ്യവകുപ്പിലെ 10 വര്‍ഷത്തെ പര്‍ച്ചേസുകളെ പറ്റി ആരോഗ്യ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ നേതൃത്വത്തില്‍ അന്വേ ഷിക്കും. ക്രമക്കേടുകള്‍ ഉണ്ടെങ്കില്‍ നടപടിയും ഉണ്ടാകും. ആരോഗ്യവകുപ്പിലെ നിലവിലുള്ള ഒഴിവുകളില്‍ പിഎസ്.സി. മുഖേന നിയമനം നടത്തും.പ്രാദേശിക താല്പര്യങ്ങളുടെ പേരില്‍ എയിംസ് നഷ്ടപ്പെടാതിരിക്കുന്നതിനായി ഒന്നില്‍ കൂടുതല്‍ സ്ഥലങ്ങള്‍ കണ്ടെത്തി അതിന്റെ വിശദാംശങ്ങള്‍ കേന്ദ്രത്തിന് സമര്‍പ്പിക്കും.
വരുംതലമുറയ്ക്കായുള്ള കരുതലായാണ് ആരോഗ്യവകുപ്പ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജനറ്റിക് റിഹാ ബിലിറ്റേഷന്‍ സെന്റര്‍ നടപ്പാക്കുന്നത്. ഇതിലൂടെ സംസ്ഥാനത്ത് കൂടുതല്‍ മെഡിക്കല്‍ വിദ്യാ ഭ്യാസത്തിനുള്ള സൗകര്യങ്ങള്‍ വരും തലമുറയ്ക്കായി സൃഷ്ടിക്കപ്പെടുമെന്നും മന്ത്രി പറഞ്ഞു. ആശുപത്രി ഉപദേശക സമിതിയില്‍ രാഷ്ട്രീയപ്രവര്‍ത്തകര്‍ക്ക് പുറമേ പട്ടികജാതി വിഭാഗത്തി ല്‍ നിന്നും വനിതാ വിഭാഗത്തില്‍ നിന്നും ഓരോ പ്രതിനിധികളെ സര്‍ക്കാര്‍ നാമനിര്‍ദ്ദേശം ചെയ്യും. ആശുപത്രിയിലെ അറ്റന്‍ഡര്‍ വാച്ച്മാന് തസ്തികകളില്‍ വസ്തുക്കളില്‍ നിയമിക്കുന്നവര്‍ക്ക് കൗണ്‍സിലിംഗ് നല്‍കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും.നിപ്പ ഉള്‍പ്പെടെയുള്ള പകര്‍ച്ചവ്യാ ധികള്‍ പ്രതിരോധിക്കുന്നതിന് ആരോഗ്യ വകുപ്പ് കര്‍ശനമായി നടപടികളാണ് സ്വീകരിച്ചിരു ന്നത് കൂടാതെ മാലിന്യനീക്കം ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി നടപ്പാക്കുന്നതി ന് സംസ്ഥാനത്തെ മുഴുവന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
തിരുവനന്തപുരത്ത് യെല്ലോ ഫീവറിനുള്ള വാക്സിനേഷന് സെന്റര്‍ സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ അവസാനഘട്ടത്തിലാണെന്നും മന്ത്രി പറഞ്ഞു.ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. ഷര്‍മ്മിള മേരി ജോസഫ് അധ്യക്ഷയായി. ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ. കെ വി വിശ്വനാഥന്, എന്‍ എച്ച് എം സ്റ്റേറ്റ് മിഷന് ഡയറക്ടര്‍ അനു എസ് നായര്‍, ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ. വി. മീനാക്ഷി, ഡിഎംഒ ഡോക്ടര്‍ ബിന്ദു മോഹന്‍ എന്നിവര്‍ സംസാരിച്ചു.
