മണ്ണാര്‍ക്കാട്: അലനല്ലൂരില്‍ വെച്ച് നടന്ന മണ്ണാര്‍ക്കാട് സബ് ജില്ലാ ജൂനിയര്‍ വിഭാഗം പെണ് കുട്ടികളുടെ സുബ്രതോ കപ്പ് ഫുട്ബോള്‍ മത്സരത്തില്‍ കുമരംപുത്തൂര്‍ കല്ലടി ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ വിജയിച്ചു. ഫൈനില്‍ തച്ചമ്പാറ സ്കൂളിനെതിരെ ഒരു ഗോളിനാണ് വിജയം. മിന്‍സി സിത്താരയാണ് ഗോളടിച്ചത്. ടീം ജില്ലാ സുബ്രതോ മത്സരത്തിലേക്ക് യോഗ്യത നേടുകയും ചെയ്തു. കെ.പി റിയാസാണ് പരിശീലകന്.
