മണ്ണാര്‍ക്കാട്: ഭവന രഹിതരായ വിവിധ ഭാഗങ്ങളിലുള്ള 14 കുടുംബങ്ങള്‍ക്ക് മണ്ണാര്‍ക്കാട് മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സ് ഭവന നിര്‍മാണ ധനസഹായം നല്കി. കോടതിപ്പടി ക്യാപിറ്റല്‍ പ്ലാസ കണ്വെന്ഷന് സെന്ററില്‍ നടന്ന ചടങ്ങ് പൊതുവിദ്യാഭ്യാസ ന്യൂനപക്ഷക്ഷേമ വകുപ്പ് മന്ത്രിഎന്.ഷംസുദ്ദീന് ഉദ്ഘാടനം ചെയ്തു. മലബാര്‍ സോണല്‍ മേധാവി അഷ്മര്‍ ടി.കെ അധ്യ ക്ഷനായി. നഗരസഭ ചെയര്‍പേഴ്സണ്‍ കെ. സജ്ന മുഖ്യാതിഥിയായിരുന്നു ജനപ്രതിനിധികളായ ഉമ്മുസല്‍മ. സാലിഹ്. ഉഷാദേവി, എസ്.എന്‍.ഡി.പി. യോഗം താലൂക്ക് യൂണിയന് പ്രസിഡന്റ് എന്‍.ആര് സുരേഷ്, ജിതിന് രാജ്, വിവിധ മഹല്ല് കമ്മിറ്റി ഭാരവാഹികള്‍, പെരിന്തല്‍മണ്ണ മലബാര്‍ ഗോള്‍ഡ് സ്റ്റോര്‍ മേധാവി എം.ടി ബ്ദുള്‍ നാസര്‍ മാര്‍ക്കറ്റിങ് മാനേജര്‍ മുജീബ് മല്ലിയില്‍ തുടങ്ങിയ വര് പങ്കെടുത്തു.
