മണ്ണാര്‍ക്കാട്: തോട്ടംതൊഴിലാളികളുടെ മിനിമം വേതനം പരിഷ്കരിക്കണമെന്നും വേതന വര്‍ധന നടപ്പിലാക്കണമെന്നും സി.ഐ.ടി.യു. തെങ്കര പ്ലാന്റേഷന് കോര്പ്പറേഷന് യൂണിറ്റ് രൂപീകരണ സമ്മേളനം ആവശ്യപ്പെട്ടു. തെങ്കരയില്‍ ചേര്‍ന്ന സമ്മേളനം സംസ്ഥാന കമ്മിറ്റി അംഗം ടി.കെ അച്യുതന് ഉദ്ഘാടനം ചെയ്തു. കെ.എസ് സുരേഷ് അധ്യക്ഷനായി.
മെഡിക്കല്‍ റീ ഇമ്പേഴ്സ്മെന്റ് അനുവദിക്കുക, കഴിഞ്ഞവര്‍ഷത്തില്‍ അനുവദിച്ചതിനേക്കാള്‍ ഉയര്‍ന്ന ബോണസ് അനുവദിക്കുക, നഷ്ടപ്പെട്ട ആനുകൂല്യങ്ങള്‍ പുന:സ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങളും സമ്മേളനം ഉന്നയിച്ചു. ജില്ലാ കമ്മിറ്റി അംഗങ്ങളായ ഹക്കീം മണ്ണാര്‍ക്കാട്, കെ. കുമാരന്, സി.പി.എം. ലോക്കല്‍ സെക്രട്ടറി കെ.സുരേന്ദ്രന്, അജിത് കുമാര്‍, ശ്രീജിത്ത്, കെ. രാജേഷ് എന്നിവര്‍ സംസാരിച്ചു.
ഭാരവാഹികള്‍: യു.അനിത (പ്രസിഡന്റ്), ടി.കെ ഹസ്ന (വൈസ് പ്രസിഡന്റ്), പി.ശ്രീജിത്ത് (സെക്രട്ടറി), കെ.രാജേഷ് (ജോയിന്റ് സെക്രട്ടറി), കെ.എസ് സുരേഷ് (ട്രഷറര്‍).
