മണ്ണാര്‍ക്കാട്: പ്രവാസികള്‍ നാടിന് ചെയ്ത സേവനം സര്‍ക്കാര്‍ വിസമരിക്കരുതെന്നും നോര്‍ക്ക കെയര്‍ ഇന്‍ഷൂറന്‍സ് പദ്ധതിയില്‍ തിരിച്ച് വന്ന പ്രവാസികളെ ഉള്‍പ്പെടുത്തണമെന്നും പ്രവാസി ലീഗ് എടുത്തനാട്ടുകര മേഖല കമ്മിറ്റി ആവശ്യപ്പെട്ടു.15 ലക്ഷത്തോളം തിരിച്ച് വന്ന പ്രവാസി കളുടെ മനസ് സര്‍ക്കാര്‍ തിരിച്ചറിയുമെന്ന പ്രതീക്ഷയുണ്ടന്നും യോഗം അഭിപ്രായപ്പെട്ടു. പ്രവാസി ലീഗ് എടത്തനാട്ടുകര മേഖല കമ്മിറ്റി സംഘടിപ്പിച്ച മെമ്പര്‍ഷിപ്പ് കാംപെയിന് മുസ്ലിം ലീഗ് മേഖല പ്രസിഡന്റ് ടി.പി മന്‍സൂര്‍ ഉദ്ഘാടനം ചെയ്തു.
പ്രവാസി ലീഗ് പ്രസിഡിഡന്റ് ടി.പി ആദം അധ്യക്ഷനായി.ജില്ല ജനറല്‍ സെക്രട്ടറി ബഷീര്‍ തെക്കന്‍ മുഖ്യപ്രഭാഷണം നടത്തി.മേഖല ജനറല്‍ സെക്രട്ടറി തുവ്വശ്ശേരി വാപ്പു ആമുഖ പ്രഭാഷ ണം നടത്തി. മുതിര്‍ന്ന പ്രവാസി നേതാവ് പാറക്കോട്ടില്‍ ബക്കര്‍ മാസ്റ്റര്‍ക്ക് ആദ്യമെമ്പര്ഷിപ്പ് നല്കി.മുസ്ലിം ലീഗ്, പ്രവാസി ലീഗ് നേതാക്കളായ എം.പി.എ ബക്കര്‍ മാസ്റ്റര്‍, സികെ അബ്ദു റഹ്മാന്, ടി.പി ഷുഐബ്, കെ.ടി ഹംസപ്പ, സി.എന്‍ റഹ്മത്ത് മാസ്റ്റര്‍, അക്ബറലി പാറക്കോട്ട്, വനിത ലീഗ് ജില്ല ജനറല്‍ സെക്രട്ടറി റഫീഖ പാറക്കോട്ട്, ടി.പി സൈനബ, നിജാസ് ഒതുക്കും പുറത്ത്, മൊയ്തീന്‍കുട്ടി തുടങ്ങിയവര്‍ പങ്കെടുത്തു.
