മണ്ണാര്‍ക്കാട്: മുഖ്യ അലോട്ട്മെന്റില്‍ അപേക്ഷിച്ചിട്ടും അലോട്ട്മെന്റ് ലഭിക്കാതിരുന്നവര്‍ക്കും ഇതുവരെയും അപേക്ഷിക്കുവാന്‍ കഴിയാതിരുന്നവര്‍ക്കും സപ്ലിമെന്ററി അലോട്ട്മെന്റിന് പരിഗണിക്കുന്നതിനായി തിങ്കളാഴ്ച രാവിലെ 10 മണി മുതല്‍ ഓണ്‍ലൈനായി അപേക്ഷ സമര് പ്പിക്കാം. സപ്ലിമെന്ററി അലോട്ട്മെന്റിനായുള്ള വേക്കന്‍സിയും മറ്റു വിവരങ്ങളും https://hscap. kerala.gov.in -ല്‍ പ്രസിദ്ധീകരിക്കും.
എന്നാല്‍ നിലവില്‍ ഏതെങ്കിലും ക്വാട്ടയില്‍ പ്രവേശനം നേടിക്കഴിഞ്ഞ വിദ്യാര്‍ഥികള്‍ക്കും മുഖ്യഘട്ടത്തില്‍ അലോട്ട്മെന്റ് ലഭിച്ചിട്ട് പ്രവേശനത്തിന് ഹാജരാകാത്തവര്‍ക്കും, പ്രവേശനം ക്യാന്‍സല്‍ ചെയ്തവര്‍ക്കും ഏതെങ്കിലും ക്വാട്ടയില്‍ പ്രവേശനം നേടിയ ശേഷം വിടുതല്‍ സര്‍ട്ടിഫിക്കറ്റ് (ടി.സി) വാങ്ങിയവര്‍ക്കും ഈ ഘട്ടത്തില്‍ വീണ്ടും അപേക്ഷിക്കാനാകില്ല.മെറിറ്റ് ക്വാട്ടയുടെ സപ്ലിമെന്ററി അലോട്ട്മെന്റിനോടൊപ്പം മോഡല്‍ റസിഡെന്‍ഷ്യല്‍ സ്കൂളുക ളിലേയ്ക്കുള്ള സപ്ലിമെന്ററി അലോട്ട്മെന്റിനും അപേക്ഷിക്കാം. സപ്ലിമെന്ററി അലോട്ട്മെ ന്റുകളെ സംബന്ധിച്ചുള്ള വിശദ നിര്‍ദ്ദേശങ്ങള്‍ വെബ്സൈറ്റില്‍ ലഭ്യമാകും.
അപേക്ഷകര്‍ക്ക് സപ്ലിമെന്ററി അലോട്ട്മെന്റിന് അപേക്ഷിക്കുവാനും മറ്റും വേണ്ട നിര്‍ദ്ദേശങ്ങ ളും സാങ്കേതിക സഹായങ്ങളും സ്കൂള്‍ ഹെല്പ് ഡെസ്കുകളിലൂടെ നല്കാന് വേണ്ട സജ്ജീക രണങ്ങള്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍മാര്‍ സ്വീകരിക്കണമെന്നും പൊതുവിദ്യാഭ്യാസ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ (അക്കാദമിക്) അറിയിച്ചു.
