എടത്തനാട്ടുകര: മുണ്ടക്കുന്ന് എ.എല്‍.പി. സ്കൂളില്‍ ക്ലാസ് പി.ടി.എ. ഭാരവാഹികളെ തിര ഞ്ഞെടുത്തു. പ്രധാന അധ്യാപകന് പി.യൂസഫ് ഉദ്ഘാടനം ചെയ്തു.മാസം തോറും ക്ലാസ് പി.ടി.എ. യോഗം ചേര്‍ന്ന് കുട്ടികളുടെ നിലവാരം ചര്‍ച്ച ചെയ്ത് പഠനവിടവുകള്‍ പരിഹരിക്കുന്നതിനുള്ള ചര്‍ച്ചകള്‍ക്കാണ് പ്രഥമ പരിഗണന നല്‍കാറുള്ളത്. ഓരോക്ലാസും പ്രത്യേകമായി യോഗം ചേരുന്നതിനാല്‍ തന്നെ രക്ഷിതാക്കള്‍ക്ക് ചര്‍ച്ചകളില്‍ സജീവമായി പങ്കെടുക്കാനും അവസരം ലഭിക്കുന്നുവെന്നും അധികൃതര്‍ അറിയിച്ചു.ഈ ക്ലാസ് പി.ടി.എയില്‍ ‘കുട്ടിയെ അറിയാന്‍ അടുത്തറിയാന്‍’ എന്ന ചോദ്യാവലി മുഴുവന്‍ രക്ഷിതാക്കളില്‍ നിന്നും പൂരിപ്പിച്ചുവാങ്ങി കുട്ടിയുടെ വ്യക്തിഗത മാസ്റ്റര്‍ പ്ലാനില്‍ ചേര്‍ക്കാനുള്ള വിവരശേഖരണവും നടന്നു. ഓരോ ക്ലാസുകളില്‍ നിന്ന് ക്ലാസ് പി.ടി.എ. വൈസ് പ്രസിഡന്റ് എന്നിവരെ തിരഞ്ഞെടുത്തു. ക്ലാസ് പി.ടി.എ. യോഗങ്ങളില്‍ നൂറുശതമാനം പങ്കാളിത്തം ഉറപ്പാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്താനും യോഗത്തില്‍ ധാരണയായി. സ്കൂള്‍ മാനേജര്‍ പി.ജയശങ്കരന്‍, പി.ടി.എ. പ്രസിഡന്റ് ഷമീര്‍ തോണിക്കര തുടങ്ങിയവര്‍ സംസാരിച്ചു.
